ന്യൂഡല്‍ഹി: കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം ജിഎസ്‌ടി വരുമാനത്തില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 1,00,289 കോടി രൂപയായിരുന്നു മെയ് മാസത്തില്‍ ജിഎസ്‌ടി വരുമാനമായി ലഭിച്ചത്. എന്നാല്‍ ജൂണില്‍ ഇത് 99,939 കോടിയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ 95,610 കോടി രൂപയായിരുന്നു ഈ ഇനത്തില്‍ ലഭിച്ചത്.
ജിഎസ്‌ടി വരുമാനത്തില്‍ കുറവ് - കുറവ്
4,679 കോടി രൂപയുടെ കുറവാണ് ഈ മാസം രേഖപ്പെടുത്തിയിരിക്കുന്നത്
ജിഎസ്‌ടി വരുമാനത്തില്‍ കുറവ്
ജിഎസ്ടിയുടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രസീതുകൾ ഉള്‍പ്പെടുന്ന കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. ജൂണില്‍ ലഭിച്ച 99,939 കോടി രൂപയില്‍ 18,366 കോടി രൂപ കേന്ദ്രത്തിന്‍റെയും 25,343 കോടി രൂപ സംസ്ഥാനങ്ങളുടെയും പങ്കാണ് ഇറക്കുമതി ഉള്‍പ്പെടുന്ന ഇന്‍റഗ്രേറ്റഡ് ജിഎസ്ടിയില്‍ നിന്ന് 47,772 കോടിയും സെസ് വഴി 8,457 കോടിയും ലഭിച്ചു.