ന്യൂഡൽഹി: വ്യാവസായിക ഉൽപാദനം കുറവായതിനാൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 2020 ന്‍റെ രണ്ടാം പാദത്തിലും 4.7 ശതമാനമായി കുറയുമെന്ന് റേറ്റിംഗ് ഏജൻസി ഐസിആർഎ. ഇന്ത്യയുടെ ജിഡിപിയുടെ വളർച്ചാ നിരക്ക് അടിസ്ഥാന വില പ്രകാരം 4.7 ശതമാനമായി കുറയുമെന്നാണ് റേറ്റിംഗ് ഏജൻസിയായ ഐസിആർഎയുടെ വിലയിരുത്തൽ.
2020 ന്‍റെ രണ്ടാം പാദത്തിലും വളർച്ചാ നിരക്ക് 4.7% വരെ കുറയുമെന്ന് ഐസിആർഎ
ഇന്ത്യയുടെ ജിഡിപിയുടെ വളർച്ചാ നിരക്ക് അടിസ്ഥാന വില പ്രകാരം 4.7 ശതമാനമായി കുറയുമെന്നാണ് റേറ്റിംഗ് ഏജൻസിയായ ഐസിആർഎയുടെ വിലയിരുത്തൽ.
2020 ന്‍റെ ഒന്നാം പാദത്തിൽ അഞ്ച് ശതമാനം ആയിരിക്കും വളർച്ചയെന്നും കൃഷി, സേവനങ്ങൾ തുടങ്ങിയ മേഖലകൾ 2020 ന്‍റെ ആദ്യ പാദത്തിലുണ്ടാകുന്ന വളർച്ച നിലനിർത്തുമെന്നും ഐസിആർഎ പറയുന്നു.
ആഭ്യന്തര ഡിമാന്‍റിലുണ്ടായ കുറവ്, നിക്ഷേപ പ്രവർത്തനങ്ങൾ, എണ്ണ ഇതര ചരക്ക് കയറ്റുമതി എന്നിവ കണക്കിലെടുക്കുമ്പോൾ, ഉൽപാദന വളർച്ച 2020 ലെ ഒന്നാം പാദത്തിലെ 0.6 ശതമാനം വളർച്ചാ പ്രതീക്ഷയെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ കുറവായിരിക്കുമെന്ന് ഐസിആർഎയുടെ പ്രിൻസിപ്പൽ ഇക്കണോമിസ്റ്റ് അദിതി നായർ പറഞ്ഞു.