ന്യൂഡൽഹി: നികുതി സമ്പ്രദായം ലളിതമാക്കുന്നതിനും സത്യസന്ധരായ നികുതിദായകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുമായി സർക്കാർ വിവിധ നടപടികൾ സ്വീകരിക്കുന്നതായി ധനമന്ത്രി നിർമ്മല സീതാരാമൻ. ജിഎസ്‌ടി ഫയലിംഗ് സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാണെന്നും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഐടി) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേ ധനമന്ത്രി പറഞ്ഞു.
നികുതി സമ്പ്രദായം ലളിതമാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ധനമന്ത്രി - നിർമ്മല സീതാരാമൻ
ജിഎസ്‌ടി ഫയലിംഗ് സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാണെന്നും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഐടി) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേ ധനമന്ത്രി പറഞ്ഞു.
വിവിധ മേഖലകളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ നികുതി വ്യവസ്ഥ ലളിതമാക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും, ഉദ്യോഗസ്ഥനും നികുതിദായകനും തമ്മിൽ നേരിട്ടുള്ള പ്രശ്‌നങ്ങൾ ഇല്ലാതാക്കുന്നതിനായി ഒക്ടോബറിൽ ഇ-അസസ്മെന്‍റ് പദ്ധതി ആരംഭിച്ചതായും സീതാരാമൻ പറഞ്ഞു.
രാജ്യത്തുടനീളം ഷോപ്പിംഗ് ഫെസ്‌റ്റിവൽ നടത്തുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. വ്യാപാരം വർധിപ്പിക്കുന്നതിനായി ദുബായ് ഷോപ്പിംഗ് ഫെസ്‌റ്റിവൽ മാതൃകയിൽ 2020 മാർച്ചിൽ ഷോപ്പിംഗ് ഫെസ്‌റ്റിവൽ സംഘടിപ്പിക്കുമെന്ന് സെപ്റ്റംബറിൽ നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു.