കേരളം

kerala

ETV Bharat / business

ഇറക്കുമതി ചെയ്‌ത സവാള നശിക്കുന്നു, വില കുറക്കാനൊരുങ്ങി കേന്ദ്രം

ഇറക്കുമതി ചെയ്‌ത സവാള കേന്ദ്രം കിലോഗ്രാമിന് 22-23 രൂപ നിരക്കിൽ വിതരണം ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ട്.

By

Published : Jan 30, 2020, 7:53 PM IST

Govt plans to sell imported onion at Rs 22-23/kg to avoid rotting at port
ഇറക്കുമതി ചെയ്‌ത സവാള നശിക്കുന്നു, വില കുറക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: ഇറക്കുമതി ചെയ്‌ത സവാള കേന്ദ്രം കിലോഗ്രാമിന് 22-23 രൂപ നിരക്കിൽ വിതരണം ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇത് ഇപ്പോഴത്തെ വിലയിൽ നിന്ന് ഏകദേശം 60 ശതമാനത്തോളമാണ് കുറവ്. ഇറക്കുമതി ചെയ്‌തവ തുറമുഖങ്ങളിൽ നശിച്ചു പോകുന്നതായി കണ്ടെത്തിയതിനാലാണ് നടപടിയെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ചില്ലറ വിപണിയിൽ കൂടുതൽ വിതരണത്തിനായി കേന്ദ്ര സർക്കാർ ഇറക്കുമതി ചെയ്‌ത സവാള സസംസ്ഥാന സർക്കാരുകൾക്ക് നൽകുന്നത് നിലവിൽ കിലോക്ക് 58 രൂപ നിരക്കിലാണ്. ഗതാഗതച്ചെലവുൾപ്പടെയാണിത്. എന്നാൽ സവാളയുടെ ചില്ലറ വിൽപ്പന വില കുറയാൻ തുടങ്ങിയത് മുതൽ മഹാരാഷ്‌ട്ര ഉൾപ്പടെ പല സംസ്ഥാനങ്ങളിലും വലിയ അളവിൽ ഇറക്കുമതി ചെയ്‌ത സവാള തുറമുഖങ്ങളിൽ കെട്ടികിടക്കുന്നുണ്ട്. രുചിയിലെ വത്യാസം മൂലം പല സംസ്ഥാനങ്ങളും ഇറക്കുമതി ഓർഡറുകൾ പിൻവലിച്ചതായും റിപ്പോർട്ടുണ്ട്.

ABOUT THE AUTHOR

...view details