കേരളം

kerala

ETV Bharat / business

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പേറ്റന്‍റിനുള്ള അപേക്ഷാഫീസ് വെട്ടിക്കുറച്ച് കേന്ദ്രം

ഇന്ത്യയ്‌ക്ക് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഫീസിളവ് ലഭിക്കും

Govt cuts IPR filing fees  പേറ്റന്‍റിനുള്ള അപേക്ഷാ ഫീസ്  പേറ്റന്‍റ് ഫീസ് വെട്ടിക്കുറച്ച് കേന്ദ്രം  IPR filing fees  IPR filing fees for educational institutions
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പേറ്റന്‍റിനുള്ള അപേക്ഷാ ഫീസ് വെട്ടിക്കുറച്ച് കേന്ദ്രം

By

Published : Aug 18, 2021, 5:44 PM IST

ന്യൂഡൽഹി : പേറ്റന്‍റിന് അപേക്ഷിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 80 ശതമാനം ഫീസ് ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ.

ഇന്ത്യയ്‌ക്ക് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഫീസിൽ ഇളവ് ലഭിക്കും. നേരത്തെ സർക്കാർ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമേ ഇളവ് ലഭ്യമായിരുന്നുള്ളൂ.

Also Read: പ്രാദേശിക ഭാഷകളിൽ തത്സമയ പരിഭാഷയുമായി ഗൂഗിൾ പിക്‌സൽ ബഡ്‌സ്

നിലവിൽ പേറ്റന്‍റ് പുതുക്കൽ ഉൾപ്പടെ ഒരു സ്ഥാപനത്തിന് ഫീസിനത്തിൽ ഏകദേശം 4.24 ലക്ഷം രൂപയാണ് ചെലവാകുന്നത്. ഇനി ഇത് 84,900 രൂപയായി കുറയും. ചൊവ്വാഴ്ച കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെയാണ് പീയുഷ് ഗോയൽ ഇക്കാര്യം അറിയിച്ചത്.

ഫീസ് കുറയ്‌ക്കാനുള്ള തീരുമാനം രാജ്യത്തെ സർവകലാശാലകൾക്ക് വലിയ പ്രോത്സാഹനം ആയിരിക്കുമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് ബൗദ്ധിക സ്വത്തവകാശ വിപ്ലവം കൊണ്ടുവരേണ്ടതുണ്ടെന്നും അത് പുരോഗതിക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നിർണായകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം (2020-21) 28,391 പേറ്റന്റുകൾക്കാണ് സർക്കാർ അനുമതി നൽകിയത്. മുൻ യുപിഎ സർക്കാരിന്‍റെ അവസാന വർഷം( 2013-14) രജിസ്റ്റർ ചെയ്തത് 4,227 പേറ്റന്‍റുകളായിരുന്നു. 2016-20 കാലയളവിൽ ഇന്ത്യയിൽ 14.2 ലക്ഷം ട്രേഡ് മാര്‍ക്കുകളാണ് രജിസ്റ്റർ ചെയ്‌തത്.

1940-2015 കാലയളവിൽ വെറും 11 ലക്ഷം ട്രേഡ്‌മാര്‍ക്കുകള്‍ മാത്രം രജിസ്റ്റർ ചെയ്‌ത സ്ഥാനത്താണ് ഇത്രയും വലിയ വർധനവ് ഉണ്ടായത്. ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്‌സിലും ഇക്കാലയളവിൽ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി. 2015-16ൽ 81-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 33 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 2020ൽ 48ാം സ്ഥാനത്ത് എത്തിയിരുന്നു.

ABOUT THE AUTHOR

...view details