യുപിഐ ഇടപാടില്‍ ഗൂഗിള്‍ പേ മുന്നില്‍ - യുപിഐ
നിലവില്‍ രാജ്യത്ത് നടക്കുന്ന മൊത്തം യുപിഐ ഇടപാടുകളില്‍ 80-90 ശതമാനവും ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം എന്നിവയിലൂടെയാണ്.
രാജ്യത്തെ യുപിഐ ഡിജിറ്റല്‍ ഇടപാടിലൂടെ പണം കൈമാറാന്‍ മാര്‍ച്ച് മാസത്തില്‍ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ച മൊബൈല്‍ ആപ്പ് ഗൂഗിള്‍ പേ ആണെന്ന് റിപ്പോര്‍ട്ട്. 43,000 മുതല്‍ 45,000 കോടി രൂപയുടെ ഇടപാടുകളാണ് ഇക്കാലയളവില്‍ ഗൂഗിള്‍ പേയിലൂടെ നടത്തിയത്. അതേ സമയം പണമിടപാടുകള്‍ക്ക് ശ്രദ്ധേയമായ മുന്‍ നിര ആപ്ലിക്കേഷനുകളായ ഫോണ്‍ പേയിലും പേടിഎമ്മിലൂം ഏകദേശം 31,000 മുതല്‍ 32,000 കോടിയുടെ ഇടപാടുകള്‍ മാത്രമാണ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കൂട്ടത്തില്‍ ഫോണ്‍ പേക്കാണ് നേരിയ മുന്‍തൂക്കം. നിലവില്‍ രാജ്യത്ത് നടക്കുന്ന മൊത്തം യുപിഐ ഇടപാടുകളില്‍ 80-90 ശതമാനം ഈ മൂന്ന് ആപ്ലിക്കേഷനുകള്‍ക്ക് കീഴിലാണ്. അതേസയമം മൊത്തം യുപിഐ ഇടപാടുകളുടെ എണ്ണം മാര്‍ച്ചില്‍ 800 മില്യണിലേക്ക് എത്തിയിട്ടുണ്ട്. 1.33 ലക്ഷം കോടി രൂപയാണ് മൊത്തം ഇടപാടുകളുടെ മൂല്യം. ഒരു ഇടപാടില്‍ ശരാശരി 1700 രൂപയാണ് കൈമാറ്റം ചെയ്യപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.