ന്യൂഡൽഹി: സംസ്ഥാന, മേഖല തലങ്ങളിൽ പരാതി പരിഹാര കമ്മിറ്റികൾ രൂപീകരിക്കാൻ ചരക്ക് സേവന നികുതി (ജിഎസ്‌ടി) നയ വിഭാഗം എല്ലാ പ്രിൻസിപ്പൽ ചീഫ് കമ്മീഷണർമാരോടും നിർദ്ദേശിച്ചു. പ്രിൻസിപ്പൽ ചീഫ് കമ്മീഷണർമാരും കേന്ദ്രനികുതി ചീഫ് കമ്മീഷണർമാരും കമ്മിറ്റികളുടെ അധ്യക്ഷത വഹിക്കും
ജിഎസ്‌ടിയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ കമ്മിറ്റികൾ രൂപീകരിക്കും - ജിഎസ്‌ടി-പരാതി-പരിഹാര_കമ്മിറ്റി
പ്രിൻസിപ്പൽ ചീഫ് കമ്മീഷണർമാരും കേന്ദ്രനികുതി ചീഫ് കമ്മീഷണർമാരും പരിഹാര കമ്മിറ്റികളുടെ അധ്യക്ഷത വഹിക്കും.
![ജിഎസ്‌ടിയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ കമ്മിറ്റികൾ രൂപീകരിക്കും Good News! Committees to be formed to resolve GST-related grievances](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5488322-883-5488322-1577264278312.jpg)
ജിഎസ്‌ടിയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ കമ്മിറ്റികൾ രൂപീകരിക്കും
പരിഹാര കമ്മിറ്റിയിൽ വിവിധ തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ, ചാർട്ടേഡ് അക്കൗണ്ടന്‍റുമാർ, ടാക്‌സ് അഡ്വക്കേറ്റുകൾ, ടാക്‌സ് പ്രാക്‌ടീഷണർമാർ, ഐടി ഗ്രീവൻസ് റിഡ്രസൽ കമ്മിറ്റിയുടെ (ഐടിജിആർസി) നോഡൽ ഓഫീസർ, ബന്ധപ്പെട്ട മേഖല അല്ലെങ്കിൽ സംസ്ഥാനം കൈകാര്യം ചെയ്യുന്ന ജിഎസ്‌ടി ശൃഖലയുടെ പ്രതിനിധികൾ എന്നിവ ഉൾപ്പെടുന്നു.
ഒരാഴ്‌ച മുൻപ് ധനമന്ത്രി നിർമ്മല സീതാരാമന്‍റെ അധ്യക്ഷതയിൽ ജിഎസ്‌ടി കൗൺസിലിന്‍റെ 38-ാമത് യോഗത്തിൽ സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിന് ജിആർസികൾ രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു.