കേരളം

kerala

ETV Bharat / business

ജിഡിപി 4.2 % ആയി കുറയുമെന്ന് എസ്ബിഐ റിപ്പോർട്ട് - ജിഡിപി

വാഹന വിൽപ്പനയിലെ ഇടിവും വിമാനയാത്രക്കാരുടെ എണ്ണത്തിലെ കുറവും പ്രധാന മേഖലകളിലെ വളർച്ചയുടെ കുറവും നിർമാണത്തിലും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള നിക്ഷേപം കുറയുന്നതും മാന്ദ്യത്തിന് കാരണമായതായി ബാങ്ക്  റിപ്പോർട്ട്.

ജിഡിപി 4.2 % ആയി കുറയുമെന്ന് എസ്ബിഐ റിപ്പോർട്ട്

By

Published : Nov 13, 2019, 5:28 AM IST

ന്യൂഡൽഹി: ഈ സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിലും മൊത്തം ആഭ്യന്തര ഉൽപാദനം( ജിഡിപി) 4.2 ശതമാനം ആയി കുറയുമെന്ന് എസ്ബിഐ റിപ്പോർട്ട്. വാഹന വിൽപ്പനയിലെ ഇടിവ്, വിമാനയാത്രക്കാരുടെ എണ്ണത്തിൽ വന്ന കുറവ്, പ്രധാനപ്പെട്ട മേഖലകളുടെവളർച്ച കുറയുന്നത്, നിർമാണത്തിലും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള നിക്ഷേപം കുറയുന്നത് എന്നിവയാണ് മാന്ദ്യത്തിന് കാരണമായി ബാങ്ക് റിപ്പോർട്ടിൽ പറയുന്നത്. 2010 ൽ വളർച്ച പ്രവചനം 6.1 ശതമാനത്തിൽ നിന്ന് 5 ലേക്ക് താഴുമെന്നും എന്നാൽ 2021 ൽ രാജ്യം 6.2 ശതമാനം വളർച്ചയിലേക്ക് എത്തുമെന്നുമാണ് റിപ്പോർട്ട്.

കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം മധ്യ ഇന്ത്യയിൽ 129 ശതമാനം മഴ ലഭിച്ചപ്പോൾ തെക്കേ ഇന്ത്യയിൽ 116 ശതമാനം മഴ ലഭിച്ചു. മൺസൂൺ മഴയും അവ മൂലമുണ്ടായ വെള്ളപ്പൊക്കവും മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, പഞ്ചാബ് എന്നിവയുൾപ്പെടെ പല സംസ്ഥാനങ്ങളിലെയും ഖാരിഫ് വിളകളെ ബാധിച്ചു.
മഴക്കെടുതികൾ ഉണ്ടായത് പ്രധാന കാർഷിക സംസ്ഥാനങ്ങളിലായതിനാൽ കാർഷിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആഗോള സമ്പത്ത് വ്യവസ്ഥയിലെ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് ഇന്ത്യയിലെ ഇപ്പോഴത്തെ പ്രതിസന്ധിയെ വീക്ഷിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മൂഡീസ് റേറ്റിങ് കാര്യമായി സ്വാധീനിക്കില്ല എന്നാണ് എസ്ബിഐ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ABOUT THE AUTHOR

...view details