കേരളം

kerala

ETV Bharat / business

സൗജന്യ വൈഫൈ തുടരുമെന്ന് റെയിൽവെ - സൗജന്യ വൈഫൈ വാകത്തകൾ

നിലവിൽ ഇന്ത്യയിലെ 415 റെയിൽവെ സ്‌റ്റേഷനുകളിൽ ലഭ്യമാകുന്ന സൗജന്യ വൈഫൈ ക്രമേണ അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു

Free WiFi to continue after Google partnership ends: Railways
സ്‌റ്റേഷനുകളിലെ സൗജന്യ വൈഫൈ തുടരുമെന്ന് റെയിൽവേ

By

Published : Feb 18, 2020, 2:44 PM IST

ന്യൂഡൽഹി: റയിൽവേ സ്‌റ്റേഷനുകളിലെ സൗജന്യ വൈഫൈ സംവിധാനം തുടരുമെന്ന് റെയിൽവെ. നിലവിൽ ഇന്ത്യയിലെ 415 റെയിൽവെ സ്‌റ്റേഷനുകളിൽ ലഭ്യമാകുന്ന സൗജന്യ വൈഫൈ ക്രമേണ അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് ഗൂഗിളിന്‍റെ പിന്തുണയില്ലെങ്കിലും സൗജന്യ വൈഫൈ തുടരുമെന്ന റയിൽവെയുടെ പ്രഖ്യാപനം. ഗൂഗിളുമായുള്ള റെയിൽവെയുടെ കരാർ 2020 മെയ് മാസത്തിൽ അവസാനിക്കും.

എന്നാൽ, 2020 മെയ് മാസത്തിനുശേഷവും ഈ 415 സ്‌റ്റേഷനുകളിലും റെയിൽ‌ടെൽ വൈഫൈ സേവനം നൽകുന്നത് തുടരുമെന്നും, ഗൂഗിളിൽ നിന്ന് ലഭിച്ച പിന്തുണക്ക് നന്ദിയും റയിൽവെ അറിയിച്ചു.

ABOUT THE AUTHOR

...view details