കേരളം

kerala

ETV Bharat / business

രാജ്യത്തെ കർഷക ആത്മഹത്യ കുറഞ്ഞതായി ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ റിപ്പോർട്ട് - എൻസിആർബി വാർത്തകൾ

ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ റിപ്പോർട്ട് അനുസരിച്ച് കാർഷിക മേഖലയിൽ ഉൾപ്പെട്ട 10,349 പേർ 2018 ൽ ആത്മഹത്യ ചെയ്‌തു. 2017 ൽ കാർഷിക മേഖലയിൽ നിന്ന് മൊത്തം 10,655  ആത്മഹത്യ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2016 ൽ ആത്മഹത്യ കേസുകൾ 11,379 ആയിരുന്നു.

Farmers' suicides drops 7.7% in 2018, says NCRB
രാജ്യത്തെ കർഷക ആത്മഹത്യകൾ കുറഞ്ഞതായി ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ റിപ്പോർട്ട്

By

Published : Jan 9, 2020, 4:24 PM IST

ന്യൂഡൽഹി:2018 ൽ രാജ്യത്തെ കർഷക ആത്മഹത്യ കുറഞ്ഞതായി ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ(എൻസിആർബി) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2018ല്‍ രാജ്യത്തെ മൊത്തം ആത്മഹത്യകളിൽ 7.7 ശതമാനമാണ് കാർഷിക മേഖലയിൽ നിന്നുണ്ടായതെന്നാണ് റിപ്പോർട്ട്. അപകട മരണങ്ങളും ആത്മഹത്യകളും സംബന്ധിച്ച എൻ‌സി‌ആർ‌ബിയുടെ 2018 ലെ റിപ്പോർട്ട് അനുസരിച്ച് കാർഷിക മേഖലയിൽ ഉൾപ്പെട്ട 10,349 പേർ 2018 ൽ ആത്മഹത്യ ചെയ്‌തു. അവരിൽ 5,763 പേർ കർഷകരും 4,586 പേർ കാർഷിക തൊഴിലാളികളും ആണ്. 2018 ൽ ആത്മഹത്യ ചെയ്‌ത 5,763 കർഷകരിൽ 5,457 പുരുഷന്മാരും 306 സ്ത്രീകളുമാണ്. 2018 ൽ കാർഷിക തൊഴിലാളികൾ നടത്തിയ 4,586 ആത്മഹത്യകളിൽ 4,071 പുരുഷന്മാരും 515 സ്ത്രീകളുമാണെന്നാണ് എൻ‌സി‌ആർ‌ബി 2018 റിപ്പോർട്ട് പറയുന്നത്.

2017 ൽ കാർഷിക മേഖലയിൽ നിന്ന് മൊത്തം 10,655 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2016 ൽ ആത്മഹത്യ കേസുകൾ 11,379 ആയിരുന്നു. പശ്ചിമ ബംഗാൾ, ബീഹാർ, ഒഡീഷ, ഉത്തരാഖണ്ഡ്, മേഘാലയ, ഗോവ, ചണ്ഡിഗഡ്, ദാമൻ , ഡിയു, ഡൽഹി, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവടങ്ങളിൽ 2018 ൽ കർഷകരുടെയോ കൃഷിക്കാരുടെയോ കാർഷിക തൊഴിലാളികളുടെയോ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ABOUT THE AUTHOR

...view details