കേരളം

kerala

ETV Bharat / business

തുണിത്തര-വസ്ത്ര കയറ്റുമതിയിൽ ഇടിവ് - export

ചരക്ക് സേവന നികുതിയില്‍ നടത്തിയ മാറ്റങ്ങളാണ് വ്യവസായത്തിന് ഇടിവ് ഉണ്ടാക്കിയതിന് പ്രധാന കാരണം

തുണിത്തര, വസ്ത്ര കയറ്റുമതിയിൽ ഇടിവ്

By

Published : Jul 20, 2019, 9:53 AM IST

ന്യൂഡല്‍ഹി: രാജ്യത്തെ തുണിത്തര-വസ്ത്ര കയറ്റുമതിയിൽ ഇടിവ് രേഖപ്പെടുത്തിയതായി കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രി സ്മൃതി ഇറാനി. 2014 ല്‍ 38.60 ബില്യണ്‍ ഡോളര്‍ കയറ്റുമതി ഉണ്ടായിരുന്നിടത്ത് 2018 ല്‍ 32.12 ബില്യണ്‍ ഡോളര്‍ കയറ്റുമതിയാണ് രേഖപ്പെടുത്തിയരിക്കുന്നത്. അതേ സമയം ഇക്കാലയളവിലെ ഇറക്കുമതി 5.85 ബില്യണ്‍ ഡോളറില്‍ നിന്ന് 7.31 ബില്യണ്‍ ഡോളറായി ഉയര്‍ന്നെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ചരക്ക് സേവന നികുതിയില്‍ നടത്തിയ മാറ്റങ്ങളാണ് വ്യവസായത്തിന് ഇടിവ് ഉണ്ടാക്കിയതില്‍ പ്രധാനം. ഇന്ത്യയിലെ കയറ്റുമതി നിയമങ്ങളില്‍ ഭേദഗതി വരുത്തിയതും സാരമായി ബാധിച്ചുവെന്ന് മന്ത്രി ലോക്സഭയില്‍ പറഞ്ഞു. ഇതിന് പുറമെ ബംഗ്ലാദേശ്, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ വിലക്ക് വസ്ത്രങ്ങള്‍ കയറ്റി അയക്കുന്നതും ഇന്ത്യന്‍ വിപണിക്ക് തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details