കേരളം

kerala

ETV Bharat / business

5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ; ഓരോ സംസ്ഥാനത്തിനും പങ്കെന്ന് പ്രധാനമന്ത്രി - ഹിമാചൽ പ്രദേശ് വാർത്തകൾ

റൈസിങ് ഹിമാചൽ ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

റൈസിംഗ് ഹിമാചൽ ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്‌ത് നരേന്ദ്ര മോദി

By

Published : Nov 7, 2019, 4:39 PM IST

ധർമ്മശാല:2025ൽ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ ശ്രമത്തിൽ രാജ്യത്തെ ഓരോ സംസ്ഥാനത്തിനും ജില്ലക്കും പങ്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചൽ പ്രദേശിൽ നടന്ന റൈസിങ് ഹിമാചൽ ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി നിക്ഷേപം ആകർഷിക്കാൻ സംസ്ഥാനങ്ങള്‍ ഇപ്പോൾ പരസ്പരം മത്സരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ടൂറിസം, ഫാർമ, മേഖലകളുൾപ്പടെ വലിയ നിക്ഷേപ സാധ്യത ഹിമാചലിനുണ്ടെന്നും മോദി കൂട്ടിചേർത്തു

.

ABOUT THE AUTHOR

...view details