ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥക്ക് സംഭവിച്ച മാന്ദ്യം ആശങ്കാജനകമാണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജൻ. വിഷയത്തിന് പരിഹാരമായി പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണം. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രഘുറാം രാജന്‍ അഭിപ്രായം വ്യക്തമാക്കിയത്.
സാമ്പത്തിക മാന്ദ്യം ആശങ്കാജനകം; പരിഷ്‌കാരങ്ങള്‍ വേണമെന്ന് രഘുറാം രാജന്‍
2018-19 സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനമായാണ് ഇന്ത്യയുടെ ജിഡിപി കുറഞ്ഞത്.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനമായാണ് ഇന്ത്യയുടെ ജിഡിപി കുറഞ്ഞത്. ഏഴ് ശതമാനം ആയിരുന്നു സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍. മാന്ദ്യം മൂലം നിരവധി ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. രാജ്യത്തിന്‍റെ വാഹന വിപണി, റിയല്‍ എസ്റ്റേറ്റ് രംഗം എന്നിവ താറുമാറായി. ഈ സാഹചര്യത്തില്‍ സമ്പദ്‌വ്യവസ്ഥയും വളർച്ചാ നിരക്കും ഉയർത്താൻ പുതിയ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്ന് രഘുറാം കൂട്ടിച്ചേര്‍ത്തു.
രണ്ട്, മൂന്ന് പോയിന്‍റ് ശതമാനം വളര്‍ച്ച ലക്ഷ്യം വച്ചാല്‍ നമുക്ക് ഒന്നും നേടാന്‍ സാധിക്കില്ല. എത്രയും വേഗം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഇവയുടെ ഗുണഫലം ദീര്‍ഘനാള്‍ നീണ്ട് നില്‍ക്കണം. സ്വകാര്യ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനുള്ള അവസരം സര്‍ക്കാര്‍ സൃഷ്ടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.