കേരളം

kerala

ETV Bharat / business

വളർച്ചാ നിരക്കിൽ കേരളം മുന്നോട്ടെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട് - സാമ്പത്തിക അവലോകന റിപ്പോർട്ട് 2019

ജി.ഡി.പി 7.3 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി വർധിച്ചെന്നും സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു.

Economic Review 2019 on Kerala's Growth
മാന്ദ്യത്തിനിടയിലും കേരളം വളർച്ചാ നിരക്കിൽ മുന്നോട്ടെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്

By

Published : Feb 6, 2020, 3:59 PM IST

തിരുവനന്തപുരം: സാമ്പത്തിക മാന്ദ്യത്തിനിടയിലും കേരളം വളർച്ചാ നിരക്കിൽ മുന്നോട്ടെന്ന് ബജറ്റിനു മുന്നോടിയായി നിയമസഭയുടെ മേശപ്പുറത്തു വച്ച സാമ്പത്തിക അവലോകന റിപ്പോർട്ട്. ജി.ഡി.പി 7.3 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി വർധിച്ചു. സംസ്ഥാനത്ത് വിലകയറ്റമുണ്ടെന്ന് സമ്മതിക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ടിൽ കാർഷിക മേഖലയുടെ വളർച്ചാ നിരക്കിൽ കനത്ത തിരിച്ചടി നേരിട്ടെന്ന് വ്യക്തമാക്കുന്നു. ഐ ടി മേഖലയിൽ വൻ മുന്നേറ്റമെന്നും ഇന്‍റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കേരളം ഇന്ത്യയിൽ രണ്ടാം സ്ഥാനത്തെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ABOUT THE AUTHOR

...view details