കേരളം

kerala

ETV Bharat / business

ഇ-കൊമേഴ്സ് മേഖലയില്‍ ഏറ്റവും വേഗം വളരുന്ന രാജ്യം ഇന്ത്യയെന്ന് പഠനം - ഇന്ത്യ

വിപണിയില്‍ ചൈനയാണ് മുന്നില്‍ നില്‍ക്കുന്നതെങ്കിലും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നത് ഇന്ത്യയിലെ ഇ-കൊമേഴ്സ് മേഖയാണ്. 2025 ആകുന്നതോടെ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണി 165.5 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഇ-കൊമേഴ്സ്

By

Published : Mar 11, 2019, 11:51 AM IST

ഇ-കൊമേഴ്സ് മേഖലയില്‍ ഏറ്റവും വേഗം വളരുന്നത് ഇന്ത്യയും പത്തോളം വരുന്നആസിയാന്‍ രാജ്യങ്ങളുമാണെന്ന് പഠനം. വ്യാപാര സംഘടനയായ ഫിക്കിയുംആഗോള കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ കെപിഎംജിയും ചേര്‍ന്ന് നിര്‍മ്മിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

വിപണിയില്‍ ചൈനയാണ് മുന്നില്‍ നില്‍ക്കുന്നതെങ്കിലും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നത് ഇന്ത്യയിലെ ഇ-കൊമേഴ്സ് മേഖയാണ്. 2025 ആകുന്നതോടെ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണി 165.5 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇതിന് പുറമെ ആസിയാന്‍ രാജ്യങ്ങളുടെ സംയുക്ത വിപണി 90 ബില്യണ്‍ ഡോളറിലേക്കും വളരും. ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ, സിംഗപ്പൂര്‍, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, കംബോഡിയ, മ്യാന്‍മര്‍, ബ്രൂണയ്, ലാവോസ് എന്നിവയാണ് അസോസിയേഷന്‍ ഓഫ് സൗത്ത് ഏഷ്യന്‍ നേഷന്‍സ് (ആസിയാന്‍) രാജ്യങ്ങളിലുള്‍പ്പെടുന്നത്.

സ്മാര്‍ട്ട് ഫോണിന് ഉണ്ടായ വിലയിടിവും ഇന്‍റര്‍നെറ്റ് ലഭ്യതയിലെ സുതാര്യതയുമാണ് ഇ-കൊമേഴ്സ് മേഖലക്കുണ്ടായ വളര്‍ച്ചക്ക് പിന്നിലെ പ്രധാന കാരണം. എന്നാല്‍ ഈ മേഖലയിലെ അമിതമായ വളര്‍ച്ച സുരക്ഷാ തലത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുമെന്നും പഠനത്തില്‍ പറയുന്നുണ്ട്.

ABOUT THE AUTHOR

...view details