കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കേന്ദ്ര സർക്കാരിന്‍റെ നേരിട്ടുള്ള നികുതി പിരിവ് 9.45 ലക്ഷം കോടി രൂപയായി രേഖപ്പെടുത്തി. ഇത് 9.05 ലക്ഷം കോടി രൂപ എന്ന പരിഷ്കരിച്ച ലക്ഷ്യത്തേക്കാൾ 4.41 ശതമാനം വർധനവാണിത്. എന്നാൽ 13.19 ലക്ഷം കോടി രൂപയുടെ ബജറ്റ് ലക്ഷ്യത്തിൽ നിന്ന് 31 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
റീഫണ്ടുകൾ ക്രമീകരിക്കാതെ 2020-21 സാമ്പത്തിക വർഷത്തിലെ മൊത്തം നികുതി പിരിവ് 12.06 ലക്ഷം കോടി രൂപയാണ്. ഇതിൽ കോർപ്പറേറ്റ് നികുതി പിരിവ് 6.31 ലക്ഷം കോടി രൂപയും വ്യക്തിഗത ആദായനികുതി ശേഖരണം 5.75 ലക്ഷം കോടി രൂപയുമാണ്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കോർപ്പറേറ്റ്, വ്യക്തിഗത നികുതിദായകർക്കുള്ള സർക്കാരിന്‍റെ ആദായനികുതി റീഫണ്ട് 2.61 ലക്ഷം കോടി രൂപയാണ്. നേരിട്ടുള്ള നികുതി റീഫണ്ടുകൾ ക്രമീകരിച്ചതിനു ശേഷമുള്ള സർക്കാരിന്‍റെ താൽക്കാലിക നികുതി പിരിവ് 9.45 ലക്ഷം കോടി രൂപയാണ്. അഡ്വാൻസ് ടാക്‌സ് കളക്ഷൻ 4.95 ലക്ഷം കോടി രൂപയും ടിഡിഎസ് (സെൻട്രൽ ടിഡിഎസ് ഉൾപ്പെടെ) 5.45 ലക്ഷം കോടി രൂപയുമാണ്.