ന്യൂഡൽഹി: ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യത്തിന് പരിഹാരം കോർപ്പറേറ്റ് നികുതിയിൽ ഇളവ് വരുത്തുന്നതല്ലെന്ന് നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി പറഞ്ഞു. കോർപ്പറേറ്റ് മേഖലയിൽ പണത്തിന് കുറവില്ലെന്നും ഡിമാൻഡ് കുറഞ്ഞതാണ് നിക്ഷേപം കുറയാൻ കാരണമെന്നും അഭിജിത് ബാനർജി പറഞ്ഞു. ആളുകളുടെ കയ്യിൽ പണം എത്തിക്കുക വഴി അവർ ചെലവഴിക്കുന്നത് വർധിക്കുകയാണ് വേണ്ടതെന്നും ബാനർജി പറഞ്ഞു.
കോർപ്പറേറ്റ് നികുതിയിളവ് മാന്ദ്യത്തിന് പരിഹാരമല്ലെന്ന് അഭിജിത് ബാനർജി - അഭിജിത് ബാനർജി-എസ്ഥർ ഡഫ്ലോ
എല്ലാവർക്കും ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. അതിനാൽ അടിസ്ഥാന സൗകര്യങ്ങൾ നിലവിലുള്ളതിനാൽ സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയെ തടയാൻ നിരവധി നടപടികൾ കൈക്കൊള്ളാൻ കഴിയുമെന്നും അഭിജിത് ബാനര്‍ജി
![കോർപ്പറേറ്റ് നികുതിയിളവ് മാന്ദ്യത്തിന് പരിഹാരമല്ലെന്ന് അഭിജിത് ബാനർജി Dignity for all, roar rockstar economists Abhijit and Esther](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5594383-71-5594383-1578142207833.jpg)
എല്ലാവർക്കും ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. അതിനാൽ അടിസ്ഥാന സൗകര്യങ്ങൾ നിലവിലുള്ളതിനാൽ സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയെ തടയാൻ നിരവധി നടപടികൾ കൈക്കൊള്ളാൻ കഴിയുമെന്നും ബാനർജി പറഞ്ഞു. ദരിദ്രർക്ക് സഹായം നൽകുന്നത് അവരെ മടിയന്മാരാക്കും എന്ന് കരുതുന്നത് തെറ്റാണെന്ന് നൊബേൽ സമ്മാന ജേതാവായ എസ്ഥർ ഡഫ്ലോ ചൂണ്ടിക്കാട്ടി. ദരിദ്രർക്ക് പശു, ആട്, ഒരു ബിസിനസ് ആരംഭിക്കുന്നതിനുള്ള അടിസ്ഥാന പരിശീലനം മുതലായവ നൽകിയാൽ ഒരു നിശ്ചിത കാലയളവിൽ അവർ സ്വയം പര്യാപ്‌തതയും ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള ആത്മവിശ്വാസം വളർത്തുമെന്നും ഇത് ആദ്യം ബംഗ്ലാദേശിലും മറ്റ് ഏഴ് രാജ്യങ്ങളിലും നടത്തിയ പഠനത്തിൽ നിന്ന് മനസിലായെന്നും ബാനർജി പറഞ്ഞു.