കേരളം

kerala

ETV Bharat / business

ദേശീയപാത നിർമാണ പദ്ധതികളുടെ കാലതാമസം അംഗീകരിക്കാനാവില്ലെന്ന് നിതിൻ ഗഡ്‌കരി - ദേശീയപാത പദ്ധതി വാർത്തകൾ

ദേശീയപാത നിർമാണ പദ്ധതികളുടെ നിരീക്ഷണത്തിനായി ജിഎടിഐ എന്ന ഓൺലൈൻ വെബ് പോർട്ടലും മന്ത്രി  ആരംഭിച്ചു.

Delays in projects unacceptable, adhere strictly to project schedules: Gadkari
ദേശീയപാത നിർമാണ പദ്ധതികളുടെ കാലതാമസം അംഗീകരിക്കാനാവില്ലെന്ന് നിതിൻ ഗഡ്‌കരി

By

Published : Jan 25, 2020, 3:11 PM IST


ന്യൂഡൽഹി: ദേശീയപാത നിർമാണ പദ്ധതികളുടെ കാലതാമസം അംഗീകരിക്കാനാവില്ലെന്ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്‌കരി . ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും അധികൃതരോടും പദ്ധതി ഷെഡ്യൂളുകൾ കർശനമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പദ്ധതികളുടെ നിരീക്ഷണത്തിനായി ജിഎടിഐ എന്ന ഓൺലൈൻ വെബ് പോർട്ടലും മന്ത്രി ആരംഭിച്ചു.

തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, പുതുച്ചേരി, തെലങ്കാന, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവയുൾപ്പെടെ തെക്കൻ, മധ്യമേഖലകളിൽ നിന്നുള്ള പദ്ധതികൾ വ്യാഴാഴ്‌ച അവലോകനം ചെയ്‌തു. മൂന്ന് ലക്ഷം കോടി രൂപയുടെ 500 ഹൈവേ പദ്ധതികൾ വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയുമായി അവലോകനം ചെയ്‌തു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, പഞ്ചാബ്, ജമ്മു കശ്‌മീർ, ലഡാക്ക്, ഹരിയാന, ബിഹാർ, ഒഡീഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പദ്ധതികൾ വെള്ളിയാഴ്‌ച അവലോകനം ചെയ്‌തു.വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ദേശീയപാത പദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങളും, ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിന് കീഴിലുള്ളവയും ജനുവരി 7 ന് നടന്ന പ്രത്യേക യോഗത്തിൽ അവലോകനം ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details