കേരളം

kerala

ETV Bharat / business

ജീവനക്കാർക്ക് ഒരാഴ്‌ച ശമ്പളത്തോടെ അവധി നൽകി ഡേറ്റിംഗ് ആപ് ബംബിൾ - ബംബിൾ ഡേറ്റിംഗ് ആപ്

എല്ലാ ഓഫിസുകളിലുമായി ജോലി ചെയ്യുന്ന 750 ജീവനക്കാർക്കാണ് കമ്പനി അവധി നൽകിയത്. യുഎസ് അസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് മുംബൈ, ഓസ്റ്റിൽ, ടെക്‌സാസ്, മോസ്കോ, ലണ്ടൻ, ബാഴ്‌സലോണ, സ്പെയ്‌ൻ, സ്പെയ്‌ൻ, സിഡ്‌നി എന്നിവിടങ്ങളിൽ ഓഫീസുണ്ട്.

bumble dating app  wlofe herd  dating app  ബംബിൾ ഡേറ്റിംഗ് ആപ്  ഡേറ്റിംഗ് ആപ്
മുഴുവൻ ജീവനക്കാർക്കും ഒരാഴ്‌ച ശമ്പളത്തോടെ അവധി നൽകി ഡേറ്റിംഗ് ആപ് ബംബിൾ

By

Published : Jun 24, 2021, 3:03 PM IST

ഹൈദരാബാദ്: കമ്പനിയുടെ മുഴുവൻ ജീവനക്കാർക്കും ശമ്പളത്തോടെ ഒരാഴ്‌ചത്തെ അവധി നൽകി പ്രമുഖ ഡേറ്റിംഗ് ആപ് ആയ ബംബിൾ. എല്ലാ ഓഫിസുകളിലുമായി ജോലി ചെയ്യുന്ന 750 ജീവനക്കാർക്കാണ് കമ്പനി അവധി നൽകിയത്. യുഎസ് അസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് മുംബൈ, ഓസ്റ്റിൽ, ടെക്‌സാസ്, മോസ്കോ, ലണ്ടൻ, ബാഴ്‌സലോണ, സ്പെയ്‌ൻ, സ്പെയ്‌ൻ, സിഡ്‌നി എന്നിവിടങ്ങളിൽ ഓഫീസുണ്ട്.

Also Read: എൽജി ഇലട്രിക് വാഹന മേഖലയിലേക്ക്

തങ്ങളുടെ ജീവനക്കാർക്ക് വിശ്രമം ലഭിക്കുന്നതിനും ഉന്മേഷത്തോടെയുള്ള ഒരു പുതു തുടക്കത്തിനുമാണ് ഇത്തരം ഒരു അവധി ആഗോളതലത്തിൽ തന്നെ പ്രഖ്യാപിച്ചതെന്ന് ബംബിൾ അറിയിച്ചു. വുമണ്‍ ഫസ്റ്റ് ഡേറ്റിംഗ് ആപ് എന്നറിയപ്പെടുന്ന ബംബിളിൽ ജൂണ്‍ 28 വരെയാണ് ജീവനക്കാർക്ക് അവധി നൽകിയിരിക്കുന്നത്.

സ്ത്രീകൾ മുൻകൈ എടുത്താൽ മാത്രമേ പരസ്പരും ചാറ്റ് ചെയ്യാനാവു എന്നതാണ് ബംബിൾ ഡേറ്റിംഗ് ആപ്പിന്‍റെ പ്രത്യേകത. മുപ്പത്തൊന്നുകാരിയായ വൂൾഫ് ഹേഡ് ആണ് ബംബിളിന്‍റെ സ്ഥാപക. കഴിഞ്ഞ ഫെബ്രുവരിയിൽ വൂൾഫ് ഹേഡ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി എന്ന പദവി സ്വന്തമാക്കിയപ്പോളും ഈ ഡേറ്റിംഗ് ആപ് വാർത്തകളിൽ നിറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details