ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്‌മീരിലെയും ലഡാക്കിലെയും ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള നിശ്ചിത തീയതി ജനുവരി 31 വരെ നീട്ടി.
കശ്‌മീരിലും ലഡാക്കിലും ആദായനികുതി റിട്ടേൺ ജനുവരി 31 വരെ സമർപ്പിക്കാം - കശ്‌മീർ-ലഡാക്ക് -ആദായനികുതി റിട്ടേൺ
ആദായനികുതി നിയമത്തിലെ സെക്ഷൻ 119 പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
ജമ്മു കശ്‌മീരിലെ ചില പ്രദേശങ്ങളിൽ ഇന്‍റർനെറ്റ് സൗകര്യത്തിൽ തടസങ്ങൾ നേരിട്ടതിന്‍റെ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ്, സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സ് 2020 ജനുവരി 31 വരെ ആദായനികുതി റിട്ടേൺ / ടാക്‌സ് ഓഡിറ്റ് റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടിയത്.
ആദായനികുതി നിയമത്തിലെ സെക്ഷൻ 119 പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
ആഗസ്‌റ്റ് മാസത്തിൽ ആർട്ടിക്കിൾ 370 ലെ വ്യവസ്ഥകൾ റദ്ദാക്കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനത്തിന് ശേഷം കശ്‌മീരിൽ, ഇന്‍റർനെറ്റ് കണക്റ്റിവിറ്റിക്ക് തടസം നേരിട്ടിരുന്നു.