ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ വ്യവസായ രംഗത്തെ ബാധിച്ചെന്ന് എഫ്ഐസിസിഐ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി) സർവെ. ആവശ്യക്കാർ കുറഞ്ഞതും ഉത്പാദന ചെലവ് കൂടിയതും പല സ്ഥാപനങ്ങളുടെയും സാമ്പത്തിക സ്ഥിതി മോശമാക്കി.
ലോക്ക്ഡൗണ്‍ കാലയളവിൽ 40 ശതമാനം സ്ഥാപനങ്ങളും ആകെ ശേഷിയുടെ പകുതിയിലാണ് ഉത്പാദനം നടത്തിയതെന്നും ധ്രുവ അഡ്‌വൈസേഴ്‌സുമായി നടത്തിയ സർവെയിൽ എഫ്ഐസിസിഐ പറയുന്നു. 212 സ്ഥാപനങ്ങൾ പങ്കെടുത്ത സർവെയിൽ 61 ശതമാനവും അടുത്ത സാമ്പത്തിക വർഷം സാഹചര്യം മെച്ചപ്പെടുമെന്ന് വിശ്വസിക്കുന്നവരാണ്. 29 ശതമാനം സ്ഥാപനങ്ങളും 10 ശതമാനത്തിലധികം വളർച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
Also Read: ഇലക്ട്രിക് വാഹനങ്ങൾക്ക് 1.5 ലക്ഷം വരെ സബ്‌സിഡിയുമായി ഗുജറാത്ത് സർക്കാർ