ഹൈദരാബാദ്:കൊറോണ വൈറസ് പടർന്നു പിടിക്കുന്നത് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്നത് വ്യാപാരത്തിലും വാണിജ്യത്തിലുമാണ്. ചൈനയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള സ്പെയർ പാർട്‌സ് ഇറക്കുമതി നിലച്ചതിനാൽ സിയോൾ ആസ്ഥാനമായുള്ള ഹ്യൂണ്ടായുടെ പതിമൂന്ന് വാഹന പ്ലാന്‍റുകളിൽ ഏഴെണ്ണം അടച്ചു കഴിഞ്ഞു.
ഇന്ത്യയുടെ കാര്യം പരിശോധിച്ചാൽ ആന്ധ്രയിൽ നിന്നുള്ള മുളക്, മഹാരാഷ്ട്രയിൽ നിന്നുള്ള പരുത്തി തുടങ്ങിയവ കയറ്റുമതി ചെയ്യുന്ന പ്രാദേശിക കർഷകരെയും വ്യവസായങ്ങളെയും കൊറോണ ഭീതി ബാധിച്ചു തുടങ്ങി. ഭക്ഷ്യ സുരക്ഷ ഗുണ നിലവാര അതോറിറ്റി (എഫ്എസ്എസ്എഐ) ചട്ടങ്ങൾ പാലിക്കാത്ത ചൈന, മ്യാൻമർ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് പാക്ക് ചെയ്‌ത ഭക്ഷ്യവസ്‌തുക്കൾ ഇറക്കുമതി ചെയ്യുന്നത് മണിപ്പൂർ നിരോധിച്ചു.
കൊറോണ വൈറസ് ബാധയുടെ വ്യാപനത്തിൽ കുറവുണ്ടായില്ലെങ്കിൽ ചൈനയെ മാത്രമല്ല, ചൈനയുമായി വാണിജ്യ, ടൂറിസം ബന്ധങ്ങളുള്ള എല്ലാ രാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നത് വ്യക്തമാണ്.
ധനനയം സംബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിച്ച റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്, സമ്പദ്‌വ്യവസ്ഥയിൽ കൊറോണ വൈറസിന്‍റെ ആഘാതം നേരിടാൻ ഒരു പദ്ധതി തയ്യാറാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.
സാർസിനേക്കാൾ അപകടകാരിയായ കൊറോണ