ന്യൂഡൽഹി: കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്‍റെ വിതരണം വളരെ പരിമിതവും 10 ശതമാനത്തിൽ താഴെയുമായിരിക്കുമെന്ന് മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്. സാമ്പത്തിക വളർച്ച പുനസ്ഥാപിക്കുക, ബിസിനസ് രംഗത്തെ ഉത്തേജിപ്പിക്കുക, തൊഴിലില്ലായ്മ ഇല്ലാതാക്കുക എന്നിവയാണ് സാമ്പത്തിക പാക്കേജ് ലക്ഷ്യം വയ്ക്കേണ്ട മൂന്ന് പ്രധാന കാര്യങ്ങൾ. കൊവിഡിനെ തുടർന്ന് ഏകദേശം പത്ത് കോടിയോളം പേർക്ക് രാജ്യത്ത് തൊഴിൽ നഷ്ചമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പാക്കേജിലൂടെ ലഭിക്കുക പരിമിതമായ ആനുകൂല്യങ്ങൾ: സുഭാഷ് ചന്ദ്ര ഗാർഗ് - സാമ്പത്തിക പാക്കേജ്
സാമ്പത്തിക വളർച്ച പുനസ്ഥാപിക്കുക, ബിസിനസ് രംഗത്തെ ഉത്തേജിപ്പിക്കുക, തൊഴിലില്ലായ്മ ഇല്ലാതാക്കുക എന്നിവയാണ് സാമ്പത്തിക പാക്കേജ് ലക്ഷ്യം വയ്ക്കേണ്ട മൂന്ന് പ്രധാന കാര്യങ്ങൾ. കൊവിഡിനെ തുടർന്ന് ഏകദേശം പത്ത് കോടിയോളം പേർക്ക് രാജ്യത്ത് തൊഴിൽ നഷ്ചമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യാത്രാ-വിനോദ വ്യവസായങ്ങൾക്ക് നിലനിൽപ്പ് ബുദ്ധിമുട്ടാണ്. എന്നാൽ പുതിയ ബിസിനസുകൾക്ക് വളരാൻ കഴിയും. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം ലഭിക്കും. എന്തെങ്കിലും അവസാനിക്കുമ്പോൾ, പുതിയ എന്തെങ്കിലും ആരംഭിക്കുന്നു എന്നതാണ് സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകത. ഡിജിറ്റൽ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, മറ്റ് ബിസിനസുകൾ ഇല്ലാതാകുമ്പോൾ സൃഷ്ടിക്കപ്പെടുന്ന തൊഴിൽ നഷ്ചം നികത്താൻ കഴിയും.
ഖനന, നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന ഏതാനും കടകൾക്കൊപ്പം ഇപ്പോൾ തുറന്നിട്ടുണ്ട് അതിനാൽ ക്രമേണ തൊഴിൽ വർധിക്കാൻ തുടങ്ങുമെന്നും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം ലഭിക്കുമെന്നും ഗാർഗ് കൂട്ടിചേർത്തു