ജിഎസ്ടി വരുമാനത്തിലെ അപര്യാപ്തത പരിഹരിക്കുന്നതിന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 75,000 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. സാധാരണ നിലയിൽ എല്ലാ രണ്ട് മാസവും നൽകുന്ന ജിഎസ്‌ടി നഷ്ടപരിഹാരത്തിന് പുറമെയാണ് ഈ തുക അനുവദിക്കുന്നത്.
ജിഎസ്ടി നഷ്ടപരിഹാരം; സംസ്ഥാനങ്ങൾക്ക് 75,000 കോടി രൂപ അനുവദിച്ച് കേന്ദ്രം
സംസ്ഥാനങ്ങൾക്കുള്ള ജിഎസ്‌ടി കുടിശിക കൊടുത്ത് തീർക്കാൻ 1.59 ലക്ഷം കോടിരൂപ വായ്പയെടുക്കാൻ മെയ് 28ന് ചേർന്ന ജിഎസ്‌ടി കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.
സംസ്ഥാനങ്ങൾക്കുള്ള ജിഎസ്‌ടി കുടിശിക കൊടുത്ത് തീർക്കാൻ 1.59 ലക്ഷം കോടിരൂപ വായ്പയെടുക്കാൻ മെയ് 28ന് ചേർന്ന ജിഎസ്‌ടി കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. ബാക്കി തുക ഈ സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പകുതിയിൽ സംസ്ഥാനങ്ങൾക്ക് നൽകും. കേരളത്തിന് ജിഎസ്‌ടി വിഹിതമായി 4500 കോടി രൂപയാണ് കിട്ടാനുള്ളത്.
കേന്ദ്ര മന്ത്രി നിർമലാ സീതാരാമനുമായി കെഎൻ ബാലഗോപാൽ വ്യാഴാഴ്‌ച കൂടിക്കാഴ്ച നടത്തിയിരുന്നു. ജിഎസ്ടി വിഹിതത്തിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയതായാണ് കൂടിക്കാഴ്ചയ്‌ക്ക് ശേഷം സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചത്. സംസ്ഥാനങ്ങൾക്ക് ജിഎസ്‌ടി നഷ്ടപരിഹാരം നൽകുന്നതിനുള്ള കാലാവധി അഞ്ച് വർഷം കൂടി നീട്ടാൻ ആവശ്യപ്പെടുമെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.