കേരളം

kerala

ETV Bharat / business

മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സർക്കാർ

ചെറുകിട, എംഎസ്എംഇ ലോണുകൾക്കും, വിദ്യാഭ്യാസ, ഭവന, കൺസ്യൂമർ ഡ്യൂറബിൾ, വാഹന, പ്രൊഫഷണൽ ലോണുകൾക്കും, ക്രെഡിറ്റ് കാർഡ് തുകകൾക്കും, പിഴപ്പലിശയിലെ ഈ ഇളവ് ബാധകമാണ്.

Interest on interest on loans up to Rs 2 crore  Centre agrees to waive off interest on interest on loans  Six months loan moratorium period  Union Finance MInistry  Supreme Court  Business News  Loan Interst Waived off  മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സർക്കാർ  ണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കും  മൊറട്ടോറിയം  ആറ് മാസത്തെ മൊറട്ടോറിയം കാലം
മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സർക്കാർ

By

Published : Oct 3, 2020, 3:28 PM IST

ന്യൂഡൽഹി: മൊറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവ് പലിശയും പലിശയുടെ പലിശയും ഒഴിവാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കുമെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ആറ് മാസത്തെ മൊറട്ടോറിയം കാലത്തെ പിഴപ്പലിശയാണ് ഒഴിവാക്കുക. സാധാരണക്കാർക്കും ചെറുകിട കച്ചവടക്കാർക്കും വലിയ ആശ്വാസമായിരിക്കും കേന്ദ്രത്തിന്‍റെ നടപടി.

പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാർ പിഴപ്പലിശയുടെ ഭാരം വഹിക്കുക എന്നത് മാത്രമാണ് പോംവഴി എന്നും കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ചെറുകിട, എംഎസ്എംഇ ലോണുകൾക്കും, വിദ്യാഭ്യാസ, ഭവന, കൺസ്യൂമർ ഡ്യൂറബിൾ, വാഹന, പ്രൊഫഷണൽ ലോണുകൾക്കും, ക്രെഡിറ്റ് കാർഡ് തുകകൾക്കും, പിഴപ്പലിശയിലെ ഈ ഇളവ് ബാധകമാണ്.

നേരത്തേ പിഴപ്പലിശ ഒഴിവാക്കാനാകില്ലെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. ഇത് ബാങ്കുകളെ വലിയ രീതിയിൽ ബാധിക്കുമെന്നും കേന്ദ്രം പറഞ്ഞിരുന്നു. എന്നാൽ, ഉപഭോക്താക്കളുടെ മേലുള്ള ഭാരം കുറയ്ക്കുന്ന നിർദേശങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശ നൽകിയിരുന്പ്രനു. ഇത് പ്രകാരം സർക്കാർ രൂപീകരിച്ച വിദഗ്ധസമിതി പിഴപ്പലിശ ഒഴിവാക്കണമെന്ന നിർദേശമാണ് നൽകിയത്. ഇത് പരിഗണിച്ചാണ് പിഴപ്പലിശ ഒഴിവാക്കാൻ തീരുമാനിച്ചത്.

ABOUT THE AUTHOR

...view details