കേരളം

kerala

ETV Bharat / business

ലഡാക്ക് കേന്ദ്ര സർവകലാശാലക്ക് 750 കോടി അനുവദിച്ച് കേന്ദ്രം - കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ

നാല് വർഷത്തിനുള്ളിൽ സർവകലാശാലയുടെ ആദ്യ ഘട്ടം പൂർത്തിയാകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു.

central university ladakh  ultipurpose corporation for ladakh  ലഡാക്ക് കേന്ദ്ര സർവകലാശാല  കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ  സംയോജിത വിവിധോദ്ദേശ്യ കോർപറേഷൻ
ലഡാക്കിലെ കേന്ദ്ര സർവകലാശാലക്ക് 750 കോടി അനുവദിച്ച് കേന്ദ്രം

By

Published : Jul 22, 2021, 4:24 PM IST

കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൽ ആരംഭിക്കുന്ന കേന്ദ്ര സർവകലാശാലക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. സർവകലാശാലയുടെ നിർമാണത്തിന് 750 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. നാല് വർഷത്തിനുള്ളിൽ സർവകലാശാലയുടെ ആദ്യ ഘട്ടം പൂർത്തിയാകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു.

Also Read:കൊവിഡ് രണ്ടാം തരംഗം; സ്മാർട്ട്‌ഫോൺ കയറ്റുമതി കുറഞ്ഞു

മേഖലയിലെ ദുർഘടമായ ഭൂപ്രദേശങ്ങൾ കണക്കിലെടുത്ത് വികസന പദ്ധതികൾക്കായി ഒരു സംയോജിത വിവിധോദ്ദേശ കോർപറേഷൻ രൂപീകരിക്കുമെന്നും മന്ത്രിസഭ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യവസായങ്ങൾ, ടൂറിസം, ഗതാഗത സേവനങ്ങൾ, പ്രാദേശിക കരകൗശല ഉത്പന്നങ്ങളുടെ വിപണം തുടങ്ങിയവ ഈ കോർപറേഷന്‍റെ കീഴിലാക്കും.

കമ്പനീസ് ആക്ട് അനുസരിച്ച് 25 കോടി രൂപയുടെ മൂലധനത്തോടെയാകും കോർപറേഷൻ ആരംഭിക്കുക. 2.42 കോടി രൂപയായിരിക്കും കോർപ്പറേഷന്‍റെ വാർഷിക വിഹിതമെന്നും അനുരാഗ് താക്കൂർ വ്യക്തമാക്കി.

ABOUT THE AUTHOR

...view details