ചെന്നൈ: ലാഭ വിഹിത വിതരണ നികുതി ഇനി കമ്പനികൾക്ക് പകരം ലാഭ വിഹിതം കൈപറ്റുന്ന വ്യക്തി നൽകണമെന്ന ഈ ബജറ്റിലെ വ്യവസ്ഥ കുറച്ച് കമ്പനികൾക്ക് ഉപകാര പ്രദമാകും, എന്നാൽ വ്യവസായത്തിന് അനുവദിച്ച 27,300 കോടി രൂപ സാധാരണ തുകയാണെന്നും ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്‍റ് ലക്ഷ്‌മി നാരായണസ്വാമി പറഞ്ഞു.
വ്യവസായത്തിന് പ്രതീക്ഷിച്ച വിഹിതം ഇല്ലെന്ന് ചേംബർ ഓഫ് കൊമേഴ്‌സ് - ബജറ്റ് 2020 ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ
വ്യവസായത്തിന് അനുവദിച്ച 27,300 കോടി രൂപ സാധാരണ തുകയാണെന്നും ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്‍റ് ലക്ഷ്‌മി നാരായണസ്വാമി പറഞ്ഞു
വ്യവസായത്തിന് പ്രതിക്ഷിച്ച വിഹിതം ഇല്ലെന്ന് ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്‍റ്
കോർപറേറ്റ് നികുതിയിൽ തങ്ങളുടെ മേഖലയെ സഹായിക്കുന്ന തരത്തിൽ ഇളവുകൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ബജറ്റില്‍ 20 ലക്ഷം സോളാർ പമ്പ് സെറ്റ് പ്രഖ്യാപിച്ചെങ്കിലും നിലവിലെ വ്യവസ്ഥകൾ മൂലം ഇവ എംഎസ്എംഇകളിലേക്ക് എത്തിപ്പെടില്ലെന്ന് സതേണ്‍ എൻജിനിയറിംഗ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ (എസ്‌ഐഇഎംഎ) പ്രസിഡന്‍റ് കൃഷ്‌ണകുമാർ ആരോപിച്ചു.