തിരുവനന്തപുരം: 2020-2021ൽ കേരള ഭാഗ്യക്കുറിയുടെ വിറ്റുവരവിലൂടെ 15,000 കോടി രൂപയാണ് സംസ്ഥാന സർക്കാർ ലക്ഷ്യം വെക്കുന്നത്. ലോട്ടറി വകുപ്പിൽ സമഗ്ര സോഫ്റ്റ് വെയർ പരിഷ്കരണം ഈ സാമ്പത്തിക വർഷം നടപ്പിലാക്കുമെന്നും ബജറ്റില്‍ പറയുന്നു. ഇതിലൂടെ ഭാഗ്യക്കുറികളുടെ ആധികാരികത പൊതുജനങ്ങൾക്ക് പരിശോധിക്കാനുള്ള സംവിധാനം നിലവിൽ വരും.
കേരള ഭാഗ്യക്കുറിയുടെ വിറ്റുവരവിലൂടെ 15,000 കോടി രൂപ ബജറ്റ് ലക്ഷ്യം - തോമസ് ഐസക്ക് വാർത്ത
ഭാഗ്യക്കുറികളുടെ ആധികാരികത പൊതുജനങ്ങൾക്ക് പരിശോധിക്കാൻ ലോട്ടറി വകുപ്പിൽ സമഗ്ര സോഫ്റ്റ് വെയർ പരിഷ്കരണം ഈ സാമ്പത്തിക വർഷം നടപ്പിലാക്കുമെന്നും പ്രഖ്യാപനം
കേരള ഭാഗ്യക്കുറിയുടെ വിറ്റുവരവിലൂടെ 15,000 കോടി രൂപ ബജറ്റ് ലക്ഷ്യം
ലോട്ടറി മാഫിയയുടെ കുതന്ത്രങ്ങൾ മൂലമാണ് ലോട്ടറിയുടെ ജിഎസ്‌ടി നിരക്ക് 28 ശതമാനമായി ഏകീകരിക്കുന്നതിൽ വിജയിച്ചതെന്നും ലോട്ടറി മാഫിയക്കെതിരെ കേരളത്തെ ഒറ്റക്കെട്ടായി അണിനിരത്തേണ്ടതുണ്ടെന്നും 2020 കേരള ബജറ്റിൽ പറയുന്നു. ഇതിനായി എല്ലാരുടെയും സഹകരണം ബജറ്റിലൂടെ അഭ്യര്‍ഥിച്ചിട്ടുണ്ട്.