ഹൈദരാബാദ്: ബജറ്റ് അവതരിപ്പിക്കാനായി ധനമന്ത്രി പാർലമെന്‍റിലെത്തുമ്പോൾ എല്ലാവരും കൗതുകത്തോടെ നോക്കുന്നത് ധനമന്ത്രിയുടെ കൈവശമുള്ള ബാഗിലേക്കാകും. സ്വാതന്ത്യ്രാനന്തരം നിരവധി ധനമന്ത്രിമാർ കൗതുകം നിറച്ച ബജറ്റ് ബാഗുമായി പാർലമെന്‍റിലെത്തിയിട്ടുണ്ട്. കാലക്രമേണ ബാഗിന്‍റെ വലിപ്പം, ഘടന, രൂപകൽപ്പന, നിറം എന്നിവയിൽ മാറ്റം സംഭവിക്കുന്നുണ്ട് . വാസ്‌തവത്തിൽ, ധനമന്ത്രിക്ക് മൂന്നോ നാലോ പെട്ടികൾ തെരഞ്ഞെടുക്കാൻ അവസരമുണ്ട്. അതിൽ നിന്ന് ധനമന്ത്രി ഒരെണ്ണം തെരഞ്ഞെടുക്കുകയാണ് പതിവ്. ധമന്ത്രിമാർ മാറുന്നതിനനുസരിച്ച് നിറത്തിലും രൂപത്തിലും പലതരത്തിലുള്ള മാറ്റങ്ങൾ ബജറ്റ് ബാഗില്‍ ഉണ്ടാകാറുണ്ട്.
1. ഇന്ത്യയിലെ ആദ്യത്തെ ധനമന്ത്രി ആർകെ ഷൺമുഖം ചെട്ടി 1947 ൽ ആദ്യ ബജറ്റ് പ്രസംഗവുമായി വന്നത് ലെതർ പെട്ടിയുമായിട്ടാണ്.
2. 1956-1958, 1964-1966 കാലഘട്ടങ്ങളിൽ ധനമന്ത്രിയായിരുന്ന ടി ടി കൃഷ്‌ണമാചാരിയുടെ ബജറ്റ് പ്രസംഗം ഫയൽ ബാഗിലായിരുന്നു.
3. 1958 ൽ ജവഹർലാൽ നെഹ്‌റുവിന്‍റേത് കറുത്ത പെട്ടിയായിരുന്നു.
4. 1970 കൾക്ക് ശേഷമാണ് ധനമന്ത്രിമാർ ക്ലാസിക് ഹാർഡ്‌ടോപ്പ് അറ്റാച്ച് കേസ് വഹിക്കാൻ തുടങ്ങിയത്.