ന്യൂഡൽഹി:ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് കൃഷി. കർഷകരാണ് നമുക്ക് ജീവിക്കാൻ വേണ്ടതെല്ലാം നൽകുന്നത്. പക്ഷേ, സമ്പദ്‌വ്യവസ്ഥയുടെ കാർഷിക വിഹിതം (ജനസംഖ്യയുടെ 50% കർഷകരാണ്) കുറഞ്ഞു വരികയാണ്. ജിഡിപിയിലേക്കുള്ള കർഷിക മേഖലയുടെ സംഭാവന 2014-15ൽ 18 ശതമാനത്തിൽ നിന്ന് 2018-19ൽ 14 ശതമാനമായി കുറഞ്ഞു. ഈ പ്രവണത തടയുന്നതിന്, കേവലം പ്രഖ്യാപനങ്ങൾക്കപ്പുറത്തേക്ക് നീങ്ങേണ്ട സമയമാണിതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
ബജറ്റ് 2020: കാർഷിക മേഖലയിൽ കൂടുതൽ നിക്ഷേപം ആവശ്യമാണെന്ന് വിദഗ്‌ദർ കാർഷിക ഉൽപാദനക്ഷമത ഉൾപ്പടെ വരുമാനം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് എംഎസ് സ്വാമിനാഥൻ പറഞ്ഞു. ഉദാഹരണത്തിന്, നെൽ കൃഷി ചെയ്യുമ്പോൾ ഹൈബ്രിഡ് നെല്ല് വളർത്തുകയാണെങ്കിൽ 5-7 ടൺ ലഭിക്കുമ്പോൾ, സാധാരണ നെൽകൃഷി 1-2 ടൺ വിളവ് മാത്രമാണ് നൽകുന്നതെന്നും സ്വാമിനാഥൻ കൂട്ടിച്ചേർത്തു. രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണ്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനമുണ്ടായാൽ മാത്രമേ മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനം സാധ്യമാവുകയുള്ളൂ. കോർപ്പറേറ്റ് നികുതി ഇളവ് പോലെ, കാർഷിക വികസനത്തിനായി കൂടുതൽ പണം നിക്ഷേപിക്കണമെന്നും സ്വാമിനാഥൻ കൂട്ടിച്ചേർത്തു.
അടിസ്ഥാന സൗകര്യങ്ങൾക്കായി കൂടുതൽ പണം സർക്കാർ ചെലവഴിക്കുന്നുണ്ട്. എന്നാൽ മൺസൂൺ വിപണി കൈകാര്യം ചെയ്യുന്നതാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വെല്ലുവിളി. ചെറുകിട കർഷകരെ അടിസ്ഥാനമാക്കിയുള്ള വിപണിയും മാനേജ്മെന്‍റും എങ്ങനെ പ്രോത്സാഹിപ്പിക്കാമെന്നതിന് ക്ഷീര വ്യവസായത്തെ മാതൃകയാക്കുകയും വിപണി, മൺസൂൺ, മാനേജ്‌മെന്‍റ് എന്നിവ ശരിയായി നോക്കുകയും ഒരു നയം വികസിപ്പിക്കുകയും ചെയ്യണം. എന്നാൽ അത് ദേശീയ നയമായാൽ പ്രയോജനമില്ലെന്നും, പക്ഷേ ദേശീയ നയമെന്നാൽ സംസ്ഥാന, പഞ്ചായത്ത് തലങ്ങളെക്കൂടി ഉൾപ്പെടുത്തിണമെന്നും സ്വാമി നാഥൻ വ്യക്തമാക്കി. എന്നാൽ കാർഷിക മേഖലയോടുള്ള വാഗ്‌ദാനങ്ങൾ സർക്കാർ പാലിച്ചോയെന്നറിയാൻ ധന മന്ത്രിയുടെ ബജറ്റ് വരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പശ്ചാത്തലങ്ങളിലെയും സാമ്പത്തിക വിദഗ്‌ദർ ആവശ്യകത വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം . എന്നാൽ ഇതിന് ഗ്രാമീണ മേഖലയിൽ പണം നിക്ഷേപിക്കണം. കഴിഞ്ഞ ഒരു വർഷത്തിനിടെ, കോർപ്പറേറ്റ്, മധ്യവർഗ, സമ്പദ്‌വ്യവസ്ഥയുടെ ചില മേഖലകൾക്ക് സർക്കാർ ഇളവുകൾ നൽകി. നിർഭാഗ്യവശാൽ കാർഷിക മേഖലയോട് ഒന്നും ചെയ്‌തിട്ടില്ല. കൃഷി, ഗ്രാമീണ മേഖലയിലെ തൊഴിലവസരങ്ങൾ എന്നിവക്കായി വരുന്ന ബജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി യോഗേന്ദ്ര യാദവ് പറഞ്ഞു.