കേരളം

kerala

ETV Bharat / business

യെസ് ബാങ്ക് പ്രതിസന്ധി; പരസ്പരം കുറ്റാരോപണവുമായി ചിദംബരവും നിര്‍മല സീതാരാമനും

ധനകാര്യ സ്ഥാപനങ്ങളെ ഭരിക്കാനും നിയന്ത്രിക്കാനുമുള്ള കഴിവ് കേന്ദ്ര സര്‍ക്കാരിനില്ലെന്നുള്ള മുന്‍ ധനകാര്യമന്ത്രി പി. ചിദംബരത്തിന്‍റെ പ്രസ്‌താവനയ്‌ക്ക് പിന്നാലെയാണ് നിര്‍മല സീതാരാമന്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. യുപിഎ സര്‍ക്കാരിനെ ശക്തമായി വിമര്‍ശിക്കുന്ന നിലപാടാണ് വാര്‍ത്താ സമ്മേളനത്തില്‍ ധനമന്ത്രി സ്വീകരിച്ചത്.

Yes Bank crisis  Nirmala Sithraman on P Chidambaram’s attack  യെസ് ബാങ്ക് പ്രതിസന്ധി  ചിദംബരം  നിര്‍മല സീതാരാമന്‍
യെസ് ബാങ്ക് പ്രതിസന്ധി; പരസ്പരം കുറ്റാരോപണവുമായി ചിദംബരവും നിര്‍മല സീതാരാമനും

By

Published : Mar 7, 2020, 2:53 PM IST

ഹൈദരാബാദ്: ബാങ്കിങ് മേഖലയിലെ പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം അഴിച്ചു വിട്ട മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരത്തിന് ശക്തമായ മറുപടിയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ നല്‍കിയത്. യുപിഎ ഭരിച്ചിരുന്ന കാലത്ത് മൂന്ന് ബാങ്കുകള്‍ തകര്‍ന്നപ്പോള്‍ അതിന്‍റെ ഉത്തരവാദിത്തത്തിന്‍റെ പേരില്‍ ഒരാളെ പോലും പിടികൂടാന്‍ യുപിഎ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു നിര്‍മല സീതാരാമന്‍ തിരിച്ചടിച്ചത്. യു.പി.എ ഭരണകാലത്തെ രീതികളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി യെസ് ബാങ്കിന്‍റെ തകര്‍ച്ചയ്‌ക്ക് ഉത്തരവാദി ആരാണെന്ന് കണ്ടെത്തുവാനും അടിയന്തര നിയമ നടപടികളുമായി മുന്നോട്ട് പോകുവാനും താന്‍ ഉത്തരവിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

അനില്‍ അംബാനി ഗ്രൂപ്പ്, എസ്.എല്‍ ഗ്രൂപ്പ്, ഡിഎച്ച്എഫ്എല്‍, ഐഎല്‍എഫ്എസ്, വൊഡാഫോണ്‍ തുടങ്ങി സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്ന കമ്പനികള്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ പിന്തുണ യുപിഎ ഭരണകാലത്ത് യെസ് ബാങ്ക് നല്‍കിയതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമായതെന്ന് അവര്‍ കുറ്റപ്പെടുത്തി. ബാങ്ക് സ്ഥാപകനും മുന്‍ സിഇഒ യുമായ റാണാ കപൂറിന്‍റെ കാലത്തുണ്ടായ ഈ പ്രശ്‌നങ്ങള്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അദ്ദേഹം രാജിവയ്‌ക്കാനുള്ള സാഹചര്യമൊരുക്കിയിരുന്നു. അദ്ദേഹത്തിന്‍റെ കാലാവധി നീട്ടി നല്‍കുന്നതിനുള്ള അപേക്ഷ ആര്‍ബിഐ നിരസിച്ചതിനാലാണ് ഇത് സംഭവിച്ചതെന്നും നിര്‍മല സീതാരാമന്‍ ചൂണ്ടികാട്ടി. അതുപോലെ പ്രതിസന്ധിയില്‍ തുടരുകയായിരുന്ന യുണൈറ്റഡ് വെസ്‌റ്റേണ്‍ ബാങ്കിനെ 2006-ല്‍ ഐഡിബിഐയുമായി ലയിപ്പിച്ചതും ധനമന്ത്രി ചോദ്യം ചെയ്തു. ആ ലയനം ബാങ്കിന്‍റെ സമനില തെറ്റിച്ചുവെന്നും നിര്‍മല ചൂണ്ടികാട്ടുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും, മുന്‍ ധനമന്ത്രി പി. ചിദംബരവും യെസ് ബാങ്കിന്‍റെ പ്രതിസന്ധിയുടെ പേരില്‍ മോദി സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ വെള്ളിയാഴ്ച ഉച്ചയ്‌ക്ക് ശേഷം വാര്‍ത്താസമ്മേളനം വിളിച്ചു കൂട്ടിയത്. 'ആറ് വര്‍ഷമായി ബിജെപി അധികാരത്തിലേറിയിട്ട്. എന്നിട്ടും ധനകാര്യ സ്ഥാപനങ്ങളെ ഭരിക്കാനും നിയന്ത്രിക്കാനും അവര്‍ക്ക് കഴിവില്ലെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നു''. - ചിദംബരം ട്വീറ്റ് ചെയ്‌തു.

ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയുടെ പേരില്‍ മോദി സര്‍ക്കാരിനെ ലക്ഷ്യമിട്ട കോണ്‍ഗ്രസ് നേതാക്കളില്‍ ചിദംബരം മാത്രമല്ല ഉള്ളത്. എങ്കിലും അദ്ദേഹം ട്വീറ്റുകളിലൂടെ നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊണ്ടായിരിക്കാം ഉടന്‍ തന്നെ വാര്‍ത്താസമ്മേളനം വിളിച്ച് മറുപടി പറയാന്‍ നിര്‍മലാ സീതാരാമനെ പ്രേരിപ്പിച്ചത് ''ആദ്യം പിഎംസി ബാങ്കായിരുന്നു. ഇപ്പോഴിതാ യെസ് ബാങ്ക്. സര്‍ക്കാരിന് ആശങ്കയില്ലേ? സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണോ? മൂന്നാമത് ഒരു ബാങ്ക് വരിയില്‍ കാത്തു നില്‍ക്കുന്നുണ്ടോ?''- ചിദംബരം ചോദിച്ചു. പിന്നാലെയാണ് ശക്തമായ മറുപടിയുമായി നിര്‍മല സീതാരാമന്‍ രംഗത്തെത്തിയത്. പ്രതിസന്ധിയിലായ ഗ്ലോബല്‍ ട്രസ്റ്റ് ബാങ്ക് (ജി ടി ബി), യുണെറ്റഡ് വെസ്‌റ്റേണ്‍ ബാങ്ക് (യു ഡബ്ലിയു ബി), ഗണേഷ് ബാങ്ക് ഓഫ് കരുന്ത്വാര്‍ (ജി ബി കെ) എന്നിവയെ അവയുടെ തകര്‍ച്ച തടയുന്നതിനായി മറ്റ് ബാങ്കുകളുമായി യുപിഎ ഭരണകാലത്ത് ലയിപ്പിച്ച സംഭവം അവര്‍ ചൂണ്ടികാട്ടി. പ്രതിസന്ധിയിലുള്ള ബാങ്കുകളെ മറ്റ് ബാങ്കുകളുമായി ലയിപ്പിക്കുകയല്ലാതെ ബാങ്കിന്‍റെ തകര്‍ച്ചയ്‌ക്ക് കാരണക്കാരായവരെ നിയമത്തിന്‍റെ കീഴില്‍ കൊണ്ടു വരാതെ കൈ കഴുകുകയാണ് അന്നത്തെ സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്നും നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി.

2004-ല്‍ ഗ്ലോബല്‍ ട്രസ്റ്റ് ബാങ്കിനെ ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിലാണ് ലയിപ്പിച്ചതെങ്കില്‍ യുണൈറ്റഡ് വെസ്‌റ്റേണ്‍ ബാങ്കിനെ ഐഡിബിഐ ബാങ്കുമായും 2006-ല്‍ ഗണേഷ് ബാങ്ക് ഓഫ് കരുന്ത്വാറിനെ സ്വകാര്യ മേഖലയിലെ ബാങ്കായ ഫെഡറല്‍ ബാങ്കുമായും ലയിപ്പിച്ചു. ഐഡിബിഐയുമായുള്ള യുണൈറ്റഡ് വെസ്‌റ്റേണ്‍ ബാങ്കിന്‍റെ ലയനം കൈകാര്യം ചെയ്ത ഈ സ്വയം പ്രഖ്യാപിത കഴിവുറ്റ ഡോക്ടറുടെ ഉദാഹരണം ഞാന്‍ ചൂണ്ടികാട്ടാം. ഐഡിബിഐ കൂപ്പുകുത്തി എന്ന് മാത്രമല്ല യുണൈറ്റഡ് വെസ്‌റ്റേണിനെ ഒരു തരത്തിലും കുറ്റക്കാര്‍ ആക്കിയതുമില്ല. ഇതാണ് ആ ഡോക്ടര്‍ അന്നു നല്‍കിയ ചികിത്സ. ഇന്നിപ്പോള്‍ യെസ് ബാങ്കിന്‍റെയും അതിലെ ഉപഭോക്താക്കളുടേയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ എല്ലാ നടപടികളും എടുത്ത ഞങ്ങളുടെ ശൈലിയെ ഈ ഡോക്ടര്‍ വിമര്‍ശിക്കുകയാണ്'' - നിര്‍മല സീതാരാമന്‍ പരിഹസിച്ചു. യുപിഎ സര്‍ക്കാര്‍ ഇത്തരം ഘട്ടങ്ങളില്‍ എത്ര പേര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്ന് ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ധനമന്ത്രി തുറന്നടിച്ചു. എന്നാല്‍ യെസ് ബാങ്കിന്‍റെ പ്രതിസന്ധി യുപിഎ സര്‍ക്കാരിന്‍റെ ഭരണകാലത്താണ് ആരംഭിച്ചതെന്ന നിര്‍മല സീതാരാമന്‍റെ ആരോപണം ചിദംബരം തള്ളി. 2017-ലാണ് പ്രതിസന്ധി ആരംഭിച്ചതെന്ന സ്വന്തം പ്രസ്താവനക്ക് ഘടകവിരുദ്ധമായി യെസ് ബാങ്കിന്‍റെ തകര്‍ച്ചക്ക് നിര്‍മല സീതാരാമന്‍ യുപിഎ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണെന്ന് ചിദംബരം ട്വീറ്റ് ചെയ്‌തു.

ABOUT THE AUTHOR

...view details