കേരളം

kerala

ETV Bharat / business

തുടർച്ചയായ പതിനൊന്നാം മാസവും വാഹനവിപണിയിൽ ഇടിവെന്ന് സിയാം

ആഭ്യന്തര വാഹന വിപണിയിൽ ഇടിവെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോ മൊബൈൽ മാനുഫാക്‌ചേഴ്‌സ് (സിയാം). തുടർച്ചയായ പതിനൊന്നാം മാസമാണ് വാഹന വിപണിയിൽ ഇടിവ് സഭവിക്കുന്നത്.

തുടർച്ചയായ പതിനൊന്നാം മാസവും വാഹനവിപണിയിൽ ഇടിവെന്ന് സിയാം

By

Published : Oct 11, 2019, 2:36 PM IST

ന്യൂഡൽഹി: ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പന സെപ്‌തംബറില്‍ 23.69 ശതമാനം ഇടിഞ്ഞ് 2,23,317 യൂണിറ്റായി. മുൻ വർഷം ഇത് 2,92,660 ആയിരുന്നു. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് (സിയാം) വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം തുടർച്ചയായ പതിനൊന്നാം മാസമാണ് വാഹന വിപണിയിൽ ഇടിവ് സഭവിക്കുന്നത്. സിയാമിന്‍റെ കണക്ക് പ്രകാരം ആഭ്യന്തര കാർ വിൽപ്പന 33.4 ശതമാനം ഇടിഞ്ഞ് 1,31,281 യൂണിറ്റായി. 2018 സെപ്റ്റംബറിൽ 1,97,124 യൂണിറ്റായിരുന്നു. കഴിഞ്ഞ മാസം മോട്ടോർ സൈക്കിൾ വിൽപ്പനയും 23.29 ശതമാനം ഇടിഞ്ഞ് 10,43,624 ആയി. മുൻ വർഷം ഇത് 13,60,415 യൂണിറ്റായിരുന്നു.

കഴിഞ്ഞ വർഷം 21,26,445 യൂണിറ്റായിരുന്ന മൊത്തം ഇരുചക്രവാഹന വിൽപ്പന 22.09 ശതമാനം ഇടിഞ്ഞ് 16,56,774 യൂണിറ്റായി.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 95,870 യൂണിറ്റായിരുന്ന വാണിജ്യ വാഹനങ്ങളുടെ വിൽപ്പന 39.06 ശതമാനം ഇടിഞ്ഞ് 58,419 യൂണിറ്റായതായും റിപ്പോർട്ടിൽ പറയുന്നു.

ABOUT THE AUTHOR

...view details