ന്യൂഡൽഹി:ഫെബ്രുവരി 3, 4 തീയതികളിൽ ബാലിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ ആസിയാൻ സെക്രട്ടറിയേറ്റ് ഇന്ത്യയെ ക്ഷണിച്ചതായി റിപ്പോർട്ട്.
ആർസിഇപി യോഗത്തിന് ഇന്ത്യയെ ക്ഷണിച്ച് ആസിയാൻ സെക്രട്ടറിയേറ്റ്
ഇന്ത്യയുടെ ആശങ്കകൾക്ക് മതിയായ പരിഗണന ലഭിക്കാഞ്ഞതിനാൽ കഴിഞ്ഞ വർഷം നവംബറിൽ ബാങ്കോക്കിൽ നടന്ന യോഗത്തിൽ വെച്ച് ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ(ആർസിഇപി) നിന്ന് പിന്മാറാൻ തീരുമാനിച്ചിരുന്നു
ഇന്ത്യയുടെ ആശങ്കകൾക്ക് മതിയായ പരിഗണന ലഭിക്കാഞ്ഞതിനാൽ കഴിഞ്ഞ വർഷം നവംബറിൽ ബാങ്കോകിൽ നടന്ന യോഗത്തിൽ വെച്ച് ഇന്ത്യ മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ(ആർസിഇപി) നിന്ന് പിന്മാറാൻ തീരുമാനിച്ചിരുന്നു. യോഗത്തിനുള്ള ക്ഷണം ഇന്ത്യക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 10 ആസിയാൻ രാജ്യങ്ങളും, ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍റ് എന്നിവ ഉൾപ്പെടുന്ന ആർസിഇപി ഒരു സ്വതന്ത്ര-വ്യാപാര കരാറാണ്.