സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം താൽക്കാലികമാണെന്ന് മുകേഷ് അംബാനി - Future Investment Initiative
നരേന്ദ്ര മോദിയുടെ സർക്കാർ ഓഗസ്റ്റ് മുതൽ നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ ഫലമായി സാമ്പത്തിക നില മെച്ചപ്പെടുമെന്ന് മുകേഷ് അംബാനി

റിയാദ്:ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം താൽക്കാലികമാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. റിയാദില്‍ ആരംഭിച്ച ത്രിദിന ആഗോള നിക്ഷേപക സമ്മേളനത്തിന്‍റെ ഭാഗമായ പ്രത്യേക പ്ലീനറിയില്‍ അടുത്ത ദശകത്തിലെ ആഗോള വാണിജ്യ ലക്ഷ്യങ്ങളെ പറ്റിയുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ നേരിയ മാന്ദ്യം നരേന്ദ്ര മോദിയുടെ സർക്കാർ ഓഗസ്റ്റ് മുതൽ നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ ഫലമായി മെച്ചപ്പെടുമെന്ന് അംബാനി പറഞ്ഞു. സാങ്കേതികവിദ്യ, യുവാക്കളുടെ എണ്ണം, നേതൃത്വം എന്നിവ ഇരു രാജ്യങ്ങളുടെയും വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്നും എന്നാൽ ഇരു രാജ്യങ്ങൾക്കും ലോകത്തിലെ സവിശേഷമായ നേതൃത്വമാണുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിനെയും പരാമർശിച്ച് കൊണ്ട് മുകേഷ് അംബാനി കൂട്ടിചേർത്തു.