ഹൈദരാബാദ്: ആമസോണ്‍ വെബ് സര്‍വീസസ് തെലങ്കാനയില്‍ 2.77 ബില്ല്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങുന്നു. ഒന്നിലധികം ഡാറ്റാ സെന്‍ററുകള്‍ സ്ഥാപിക്കാനാണ് നിക്ഷേപമെന്ന് ഐടി, വ്യവസായ വകുപ്പ് മന്ത്രി കെടി രാമ റാവു വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ തന്നെ നേരിട്ടുള്ള ആദ്യ വിദേശ നിക്ഷേപമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ക്ലൗഡ് പ്ലാറ്റ്ഫോമുകള്‍ നല്‍കുന്ന ആമസോണിന്‍റെ ഉപസ്ഥാപനമാണ് ആമസോണ്‍ വെബ് സര്‍വീസസ് (എഡബ്ല്യൂഎസ്).
ആമസോണ്‍ വെബ് സര്‍വീസസ് തെലങ്കാനയില്‍ 2.77 ബില്ല്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കും - Amazon
ഡാറ്റാ സെന്‍ററുകള്‍ സ്ഥാപിക്കാനാണ് ആമസോണ്‍ വെബ് സര്‍വീസസിന്‍റെ നിക്ഷേപം.

ആമസോണ്‍ വെബ് സര്‍വീസസ് തെലങ്കാനയില്‍ 2.77 ബില്ല്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കും
നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം 20,761കോടി (2.77 ബില്ല്യണ്‍ യുഎസ് ഡോളര്‍)യുടെ നിക്ഷേപത്തിന് തീരുമാനമെടുത്തതായി കെടി രാമറാവു ട്വീറ്റ് ചെയ്‌തു. 2022 പകുതിയോടെ എഡബ്ല്യൂഎസ് ക്ലൗഡ് ഹൈദരാബാദ് റീജിയണ്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രിയുടെ ട്വീറ്റില്‍ പറയുന്നു. ഈ വര്‍ഷം ദാവോസ് സന്ദര്‍ശന വേളയില്‍ മന്ത്രി എഡബ്ല്യൂഎസ് ഉന്നത ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ചിരുന്നു