മുംബൈ :പ്രമുഖ വിമാന സര്‍വീസ് കമ്പനിയായ എയര്‍ ഏഷ്യ യാത്രക്കാര്‍ക്കായി പുതിയ ഇന്‍ഫ്ലൈറ്റ് മെനു പുറത്തിറക്കി. പ്രാദേശികവും അന്താരാഷ്ട്രവുമായ 21 വിഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 'ഗൗര്‍മേയര്‍' (Gourmair) എന്ന് പേരിട്ടിരിക്കുന്ന മെനുവില്‍ നിന്ന് വിഭവങ്ങള്‍ പന്ത്രണ്ട് മണിക്കൂറിന് മുമ്പ് airasia.co.in എന്ന വെബ്സൈറ്റ് മുഖേനയോ എയര്‍ ഏഷ്യ ഇന്ത്യ മൊബൈല്‍ ആപ്പ് വഴിയോ കമ്പനിയുടെ അംഗീകൃത യാത്രാ പാങ്കാളികള്‍ മുഖാന്തിരമോ ബുക്ക് ചെയ്യാം.
എയര്‍ ഏഷ്യ യാത്രക്കാര്‍ക്കായി പുതിയ ഇന്‍ഫ്ളൈറ്റ് മെനു ; 21 വിഭവങ്ങള്‍ - എയര്‍ ഏഷ്യ യാത്രക്കാര്‍ക്കായി പുതിയ ഇന്‍ഫ്ളൈറ്റ് മെനു
മെനുവില്‍ എക്‌സ്ക്ലുസീവായതും പ്രാദേശികവും അന്താരാഷ്ട്രവുമായ വിഭവങ്ങള്‍
എയര്‍ ഏഷ്യ യാത്രക്കാര്‍ക്കായി പുതിയ ഇന്‍ഫ്ലയിറ്റ് മെനു പുറത്തിറക്കി
ALSO READ:ഭവന വായ്‌പാ പ്രതിസന്ധി എങ്ങനെ തരണം ചെയ്യാം ? ഇഎംഐ ഭാരം കുറയ്‌ക്കാനുള്ള നുറുങ്ങുവഴികള്‍
എക്സ്ക്ലൂസിവായ പല വിഭവങ്ങളും മെനുവില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഫ്രഞ്ച് വെലൗട്ട് സോസോടുകൂടിയ (French velout) മാരിനേറ്റഡ് ഹെര്‍ബ് ഗ്രില്‍ഡ് ഫിഷ് ഫില്ലെറ്റ് (marinated herb grilled fish fillet) അത്തരത്തിലൊന്നാണ്. പ്രാതല്‍ വിഭാഗത്തില്‍ ചെഡര്‍(cheddar),ഷിവ്സ് ഓംലറ്റ്(chives omelet),ഹറ ഭറ കബാബ്(hara bhara kebab) തുടങ്ങി വിവിധയിനം വിഭവങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.