സവാളക്ക് പിന്നാലെ തക്കാളി വിലയും കുതിക്കുന്നു - Tomato price increased
തെക്കൻ സംസ്ഥാനങ്ങലില്‍ പ്രളയത്തെ തുടര്‍ന്ന് കൃഷി നശിച്ചതാണ് വിലക്കയറ്റത്തിന് കാരണം. ഒക്ടോബര്‍ ഒന്നിന് 45 രൂപയായിരുന്ന തക്കാളിക്ക് ഇന്ന് വില 54 രൂപയായി

ന്യൂഡല്‍ഹി: സവാളക്ക് പിന്നാലെ തക്കാളി വിലയും വര്‍ധിക്കുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ കണക്ക് പ്രകാരം ഒക്ടോബര്‍ ഒന്നിന് 45 രൂപയായിരുന്ന തക്കാളിക്ക് ഇന്ന് വില 54 രൂപയായി. കര്‍ണാടക, തെലങ്കാന തുടങ്ങിയ തെക്കൻ സംസ്ഥാനങ്ങളില്‍ പ്രളയത്തെത്തുടര്‍ന്ന് കൃഷി നശിച്ചതാണ് വിലക്കയറ്റത്തിന് കാരണം. മദര്‍ ഡയറിയുടെ സഫല്‍ ഔട്ട്‌ലറ്റുകളില്‍ കിലോയ്ക്ക് 58 രൂപയും ചെറുകിട കച്ചവടക്കാര്‍ തക്കാളിയുടെ ഗുണനിലവാരം അനുസരിച്ച് 60 മുതല്‍ 80 രൂപ വരെയും ഈടാക്കുന്നുണ്ട്. എന്നാല്‍ സവാളയുടെ വില കഴിഞ്ഞ ആഴ്ചത്തേതിലും കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കിലോയ്ക്ക് 60 രൂപയെന്ന നിരക്കിലാണ് വില്‍പന നടക്കുന്നത്.