ഹൈദരാബാദ്: നടപ്പ് സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് കുറയുമെന്ന് ഏഷ്യൻ ഡെവലപ്മെന്‍റ് ബാങ്ക് (എഡിബി). 10 ശതമാനം ആയിരിക്കും ഇന്ത്യയുടെ വളർച്ച നിരക്ക് എന്നാണ് എഡിബിയുടെ പ്രവചനം. ഏപ്രിലിൽ എഡിബിയുടെ പ്രവചനം ഇന്ത്യ 11 ശതമാനം വളർച്ച കൈവരിക്കും എന്നായിരുന്നു.
Also Read: രാജ്യത്തിന്‍റെ വളർച്ചാനിരക്ക് 10% ആയി കുറയുമെന്ന് ഫിച്ച് ; വാക്‌സിനേഷന്‍ വേഗത്തിലാക്കണം
ഇന്ത്യയുടെ ജിഡിപി വളർച്ച കഴിഞ്ഞ സാമ്പത്തിക വർഷം അവസാന പാദം 1.6 ശതനാമം വളർച്ച നേടിയിരുന്നു. എന്നാൽ ആകെ വളർച്ച എട്ട് ശതമാനത്തിൽ നിന്ന് 7.3 ശതമാനമായി ചുരുങ്ങിയിരുന്നു. അടുത്ത സാമ്പത്തിക വർഷം കൂടുതൽ ഇന്ത്യക്കാർ വാക്‌സിൻ എടുക്കുന്ന സാഹചര്യത്തിൽ ജിഡിപി ഏഴു ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി ഉയരുമെന്നും എഡിബി പറയുന്നു.
ചൈനയുടെ ജിഡിപി വളർച്ച 2021 ൽ 8.1 ശതമാവും 2022ൽ 5.5 ശതമാനമായും ആയിരിക്കുമെന്നാണ് എഡിബിയുടെ പ്രവചനം. ഇന്ത്യയും ചൈനയും ഉൾപ്പടെയുള്ള ഉപമേഖലയിലെ വളർച്ച നിരക്ക് 2021ൽ 9.5ൽ നിന്ന് 8.9 ആയി കുറയും. എന്നാൽ 2022ൽ ഉപമേഖലയിലെ ആകെ വളർച്ച 6.6 ശതമാനത്തിൽ നിന്ന് 7 ശതമാനമായി വർധിക്കുമെന്നും എഡിബി പ്രവചിക്കുന്നു.