ബംഗളൂരു: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ നേരിടാനിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് അന്താരാഷ്ട്ര വാര്‍ത്താ മാധ്യമമായ റോയിട്ടേഴ്‌സ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കായിരിക്കും ഏപ്രില്‍-മെയ് മാസത്തില്‍ രേഖപ്പെടുത്തുക എന്നാണ് റോയിട്ടേഴ്‌സിന്‍റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നേരിടാനിരിക്കുന്നത് വന്‍ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍ - ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നേരിടാനിരിക്കുന്നത് വന്‍ പ്രതിസന്ധിയെന്ന് റോയിട്ടേഴ്സിന്‍റെ നിഗമനം
ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 5.6 ശതമാനത്തിലേക്ക് ഇടിയുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നേരിടാനിരിക്കുന്നത് വന്‍ പ്രതിസന്ധിയെന്ന് റോയിട്ടേഴ്സിന്‍റെ നിഗമനം
അറുപത്തിയഞ്ചോളം പ്രമുഖ സാമ്പത്തിക വിദഗ്‌ധരെ ഉള്‍ക്കൊള്ളിച്ചാണ് റോയിട്ടേഴ്‌സ് സര്‍വേ തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 5.6 ശതമാനത്തിലേക്ക് ഇടിയുമെന്നാണ് ഭൂരിഭാഗം സാമ്പത്തിക വിദഗ്‌ധരും അഭിപ്രായപ്പെടുന്നത്. ഇതിന് പുറമെ ദുര്‍ബലമായ നിക്ഷേപ വളര്‍ച്ച, വിപണി ആവശ്യകതയിലെ ഇടിവ് എന്നിവ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയില്‍ ശക്തമാകുമെന്നും സര്‍വേ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.