ഹൈദരാബാദ്: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ സമ്മതിക്കുകയും തുടർന്ന് അതിൽ നിന്ന് കരകയറാൻ അവർ എങ്ങനെ പദ്ധതിയിട്ടിരുന്നുവെന്ന് വിശദീകരിക്കുകയും ചെയ്യേണ്ടിയിരുന്നു.
ഇന്ത്യ ഇപ്പോൾ നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെ നേരിടാൻ രണ്ട് വഴികളേയുള്ളൂ. ഒന്ന് ഉപഭോഗത്തിലൂടെയാണ്; രണ്ടാമത്തേത് നിക്ഷേപത്തിലൂടെയും. ഈ ബജറ്റ് രണ്ടാമത്തെ വഴിയാണ് സ്വീകരിച്ചത്, എന്‍റെ കാഴ്‌ചപ്പാടിൽ ഇത് ശരിയായ മാർഗമാണ്.
ഉപഭോഗമെന്ന ആദ്യ മാർഗത്തിൽ ബാങ്ക് കൈമാറ്റങ്ങളിലൂടെ ആളുകളുടെ കൈകളിൽ പണമെത്തിക്കും. അവർ പണം, ഉപഭോക്തൃവസ്‌തുക്കളിൽ ചെലവഴിക്കും, ഇത് ആവശ്യകത വർധിപ്പിക്കുകയും വർധിച്ച ആവശ്യകത മൂലം ഫാക്‌ടറികളുടെ പ്രവർത്തനം കൂടുകയും, ഇത് കൂടുതൽ തൊഴിൽ സൃഷ്‌ടിക്കുകയും വീണ്ടും ചെലവാക്കൽ കൂടുകയും ചെയ്യും. ഇത്തരത്തിലുള്ള ചാക്രിക ചലനം വഴി മാന്ദ്യത്തിൽ നിന്ന് കരകയറാം.
രണ്ടാമത്തെ മാർഗം നിക്ഷേപമാണ്; നിക്ഷേപം തൊഴിൽ സൃഷ്‌ടിക്കുകയും, തൊഴിൽ ജനങ്ങളുടെ കൈയിൽ പണമെത്തിക്കുന്നു; ഇത് ഉപഭോഗം വർധിപ്പിക്കുന്നു, അത് ഫാക്‌ടറികളുടെ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടുന്നു, ഇത് വീണ്ടും തൊഴിൽ വർധനയിലേക്ക് നയിക്കുന്നു, വീണ്ടും ഈ ചാക്രിക പ്രവർത്തനം മാന്ദ്യത്തിൽ നിന്നും രക്ഷിക്കും.
രണ്ടാമത്തെ രീതിയാണ് നല്ലത്, കാരണം ഇത് ആസ്‌തികൾ സൃഷ്‌ടിക്കുന്നു. റോഡുകൾ, ജലപാതകൾ, കുടിവെള്ളത്തിനുള്ള പൈപ്പ് ലൈനുകൾ, പാർപ്പിടം, ആശുപത്രികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിൽ ആകെ 103 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഈ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
ധനമന്ത്രി അവസരം പാഴാക്കി
സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാണെന്ന് തുടക്കത്തിൽ തന്നെ സമ്മതിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ അതിൽ നിന്ന് എങ്ങനെ പുറത്തു കടക്കാമെന്ന് വിശദീകരിക്കണമായിരുന്നു. മികച്ച തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനുള്ള നിരവധി സംരംഭങ്ങൾക്കായുള്ള നിർദ്ദേശങ്ങൾ ബജറ്റിലുണ്ട്. എന്നാൽ ഈ സംരംഭങ്ങൾ സൃഷ്‌ടിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ തൊഴിൽ വർധനയെക്കുറിച്ച് ഒരു ഏകദേശ കണക്കുകൂട്ടൽ ധനമന്ത്രി നൽകിയിരുന്നുവെങ്കിൽ ജനങ്ങളുടെ പ്രതീക്ഷ പരിഷ്‌കാരങ്ങൾ പ്രഖ്യാപിക്കാനുള്ള ഒരേയൊരു അവസരം ബജറ്റ് അല്ലെങ്കിലും, സീതാരാമൻ ഒരു മികച്ച അവസരം പാഴാക്കി. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ പരിഷ്‌കാരങ്ങൾ സ്വീകരിക്കാം. ഇത്തരം പരിഷ്‌കാരങ്ങൾ മൂലം വരുന്ന ഹ്രസ്വകാല പ്രശ്‌നങ്ങളെ മറന്നും പൊതുജനങ്ങൾ പരിഷ്‌കാരങ്ങൾ കൂടുതൽ സ്വീകരിക്കും.