സോഷ്യൽ മീഡിയ അക്കൗണ്ട് മുതൽ യുപിഐ പേയ്‌മെന്‍റ് ആപ്പുകൾ വരെ നാം സംരക്ഷിക്കുന്നത് പാസ്‌വേഡുകൾ ഉപയോഗിച്ചാണ്. ടെക്‌നോളജി വികസിച്ചപ്പോൾ കീ വേർഡുകൾ ഉപയോഗിച്ചുള്ള പാസ്‌വേഡുകൾക്കൊപ്പം ഫിംഗർ പ്രിന്‍റും ഫേസ് റെക്കഗനിഷനും എത്തി.
നിങ്ങളുടെ പാസ്‌വേഡ് സുരക്ഷിതമാണോ , ഈ എട്ട് കാര്യങ്ങൾ ശ്രദ്ധിക്കുക
സുരക്ഷിതമായ പാസ്‌വേഡുകൾ നൽകി ഡിജിറ്റൽ ഉപകരണങ്ങളും അക്കൗണ്ടുകളും സംരക്ഷിച്ചില്ലെങ്കിൽ സാമ്പത്തികമായും സാമൂഹികമായും വലിയ പ്രത്യാഘാതങ്ങൾ വരുത്തിവച്ചേക്കാം.
നിങ്ങളുടെ പാസ്‌വേഡ് സുരക്ഷിതമാണോ, ഈ എട്ട് കാര്യങ്ങൾ ശ്രദ്ധിക്കുക
സുരക്ഷിതമായ പാസ്‌വേഡുകൾ നൽകി ഡിജിറ്റൽ ഉപകരണങ്ങളും അക്കൗണ്ടുകളും സംരക്ഷിച്ചില്ലെങ്കിൽ അത് സാമ്പത്തികമായും ഒരുപക്ഷേ സാമൂഹികമായും വലിയ പ്രത്യാഘാതങ്ങൾ വരുത്തിവച്ചേക്കാം.
ഡിജിറ്റൽ കുറ്റകൃത്യങ്ങൾ ഏറുന്ന ഇക്കാലത്ത് സുരക്ഷിതമായ പാസ്‌വേഡിലൂടെ നമ്മുടെ അക്കൗണ്ടുകൾ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ഏറുകയാണ്. ഈ സാഹചര്യത്തില്‍ സുരക്ഷിതമായ പാസ്‌വേഡുകൾ സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് എസ്.ബി.ഐ.
പാസ്‌വേഡ് സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ
- വലിയ- ചെറിയ അക്ഷരങ്ങൾ സമ്മിശ്രമായി ഉപയോഗിക്കുക. ഉദാ: aBjsE7uG
- നമ്പറുകളും സിമ്പലുകളും പാസ്‌വേഡുകളിൽ നൽകുക. ഉദാ: AbjsE7uG61!@
- ഏറ്റവും കുറഞ്ഞത് എട്ട് ക്യാരക്ടറുകള്‍ ഉള്ള പാസ്‌വേഡുകൾ വേണം നൽകാൻ ഉദാ: aBjsE7uG
- itislocked, thisismypassword തുടങ്ങിയ പൊതുവായ വാക്കുകൾ ഉപയോഗിക്കാതിരിക്കുക.
- "Qwerty" അല്ലെങ്കിൽ "asdfg" പോലുള്ള കീബോർഡ് ഓഡറുകൾ ഉപയോഗിക്കരുത്. പകരം ":)", ":/" പോലുള്ള ഇമോട്ടിക്കോണുകൾ ഉപയോഗിക്കാം.
- 12345678 അല്ലെങ്കിൽ abcdefg പോലെയുള്ള പാസ്‌വേഡുകൾ ഉപയോഗിക്കാതിരിക്കുക.
- എളുപ്പം കണ്ടുപിടിക്കാവുന്ന സൂചനകൾ ഉള്ള പാസ്‌വേഡുകൾ നൽകരുത്. ഉദാ: DOORBELL - DOOR8377
- നിങ്ങളുടെ പേരുമായി ബന്ധമുള്ള പാസ്‌വേഡുകൾ ഉപയോഗിക്കാതിരിക്കുക. ഉദാ: Ramesh@1967