രാജ്യത്തെ പതിനേഴ് നഗരങ്ങളിലേക്ക് കൂടിസേവനം എത്തിക്കാനൊരുങ്ങി പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരായ സൊമാറ്റോ. ഇതോടെ സൊമാറ്റോയുടെ സേവനം ലഭ്യമാകുന്ന നഗരങ്ങളുടെ എണ്ണം 213 ആയി ഉയരും. കോട്ടയം, കൊല്ലം, ബുലന്ദ്ഷര്‍, ഷാജഹാന്‍പൂര്‍, സോലന്‍, പല്‍വല്‍, റെവരി, മച്ലിപട്ടണം, നന്ദയാല്‍, ഭീമാവരം, ഒന്‍ഗൂള്‍, ശ്രീകാകുളം, കടപ്പ, ഖന്ന, ഗുരുദാസ്പൂര്‍, ആമ്പര്‍, ദ്യോഗര്‍ എന്നീ നഗരങ്ങളിലാണ് പുതിയതായി സൊമാറ്റോ സേവനം ആരംഭിച്ചിരിക്കുന്നത്. പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് സൊമാറ്റോയുടെ വ്യാപാരം കൂടുതലും നടക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ അമ്പത് ശതമാനം അധിക വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്.
പതിനേഴ് നഗരങ്ങളിലേക്കും കൂടി വ്യാപിക്കാനൊരുങ്ങി സൊമാറ്റോ - ഓണ്‍ലൈന്‍ ഭക്ഷണ വിതരണം
കേരളത്തില്‍ കൊല്ലം, കോട്ടയം എന്നീ നഗരങ്ങളിലാണ് പുതിയതായി സൊമാറ്റോ സേവനം ആരംഭിച്ചിരിക്കുന്നത്.
സൊമാറ്റോ
നിലവില്‍ 1.8 ലക്ഷം തൊഴിലാളികളാണ് സൊമാറ്റോക്ക് കീഴില്‍ ജോലി ചെയ്യുന്നത്. സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ എത്തിക്കുന്നതിനൊപ്പം യുവതി യുവാക്കള്‍ക്ക് ജോലി സാധ്യതകള്‍ സൃഷ്ടിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി സിഇഒ ദീപിന്ദര്‍ ഗോയല്‍ പറഞ്ഞു. 24 രാജ്യങ്ങളിലായി 1.4 മില്യണ്‍ ഉപഭോക്തക്കാള്‍ തങ്ങള്‍ക്കുണ്ടെന്നാണ് സൊമാറ്റോ അവകാശപ്പെടുന്നത്.