സാന്‍ഫ്രാന്‍സിസ്കോ: സോഷ്യല്‍ മീഡിയ ഭീമന്‍മാരായ ഫേസ്ബുക്കിനും ട്വിറ്ററിനുമെതിരെ വിമര്‍ശനവുമായി വിക്കിപീഡിയയുടെ സഹ സ്ഥാപകന്‍ ലാറി സാഗര്‍. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലാറി സാഗര്‍ ഫേസ്ബുക്കിനെയും ട്വിറ്ററിനെയും വിമര്‍ശിച്ചത്.
ഫേസ്ബുക്കിനും ട്വിറ്ററിനുമെതിരെ വിക്കിപീഡിയയുടെ സഹസ്ഥാപകന്‍ - twitter
ഇന്‍റര്‍നെറ്റ് എന്തിനാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് താഴെത്തട്ടിലുള്ളവര്‍ക്ക് ഒരു ബോധവും ഇല്ലെന്ന് ലാറി സാഗര്‍.
ജനങ്ങള്‍ക്ക് കൂടുതല്‍ അറിവുകള്‍ പകരാനാണ് ഇന്‍റര്‍നെറ്റ് പോലുള്ള സേവനം ആരംഭിച്ചത്. സക്കര്‍ബര്‍ഗോ സിലിക്കണ്‍വാലിയോ പോലുള്ള കോര്‍പ്പറേറ്റുകളല്ല ഇന്‍റര്‍നെറ്റ് ആരംഭിച്ചത്. താഴെത്തട്ടിലുള്ളവര്‍ ഇന്‍റര്‍നെറ്റ് എന്തിനാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് ഇവര്‍ക്ക് ഒരു ബോധവും ഇല്ലെന്നും സാഗര്‍ കൂട്ടിച്ചേര്‍ത്തു. സക്കര്‍ബര്‍ഗ് ഫേസ്ബുക്കിന്‍റെ തലപ്പത്ത് നിന്ന് രാജിവച്ച് മൈക്രോസോഫ്റ്റ് പ്രസിഡന്‍റ് ബ്രാഡ് സ്മിത്തിനെപ്പോലെയുള്ളവര്‍ ഈ സ്ഥാനത്തേക്ക് വരണമെന്ന് മുൻ സുരക്ഷാ മേധാവി അലക്സ് സ്റ്റാമോസ് നേരത്തെ പറഞ്ഞിരുന്നു.
അടുത്തിടെ ഫേസ്ബുക്കിന്‍റെ സഹ സ്ഥാപകനായിരുന്ന ക്രിസ് ഹ്യൂഗും ഇത്തരത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. സക്കര്‍ബര്‍ഗിന്‍റെ അക്കൗണ്ടുകള്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്നും സോഷ്യല്‍ മീഡിയയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നും ആയിരുന്നു ഇദ്ദേഹത്തിന്‍റെ അഭിപ്രായം.