കേരളം

kerala

ETV Bharat / business

ചട്ടലംഘനം; വാള്‍മാര്‍ട്ടിന് 28.2 കോടി ഡോളര്‍ പിഴ - അമേരിക്ക

നിലവിലെ കേസിന് 14.4 കോ​​ടി ഡോ​​ള​​റും സ​​മാ​​ന്ത​​ര ക്രി​​മി​​ന​​ല്‍ കേ​​സു​​ക​​ള്‍​​ പ​​രി​​ഹ​​രി​​ക്കാ​​ന്‍ 13.8 കോ​​ടി ഡോ​​ള​​റും വാള്‍മാര്‍ട്ട് നല്‍കേണ്ടി വരും.

ചട്ടലംഘനം; വാള്‍മാള്‍ട്ടിന് 28.2 കോടി ഡോളര്‍ പിഴ

By

Published : Jun 22, 2019, 7:51 AM IST

വാഷിംഗ്‌ടണ്‍: അ​​ഴി​​മ​​തിവി​​രു​​ദ്ധ നി​​യ​​മ​​ങ്ങ​​ള്‍ ലം​​ഘി​​ച്ച​​തിന് ആഗോള റീ​​ട്ടെയ്‌ല്‍ ഭീമന്‍ വാള്‍മാര്‍ട്ടിന് അമേരിക്ക 28.2 കോടി ഡോളര്‍ പിഴ ചുമത്തി. ഇ​​ന്ത്യ, ചൈ​​ന, ബ്ര​​സീ​​ല്‍, മെക്‌സിക്കോ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ല്‍ ശൃംഖല വ്യാപിപ്പിക്കുന്നതിനായി അനധികൃതമായാണ് വാള്‍മാര്‍ട്ട് പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അമേരിക്കയുടെ നടപടി.

ഓരോ രാജ്യങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയാണ് കമ്പനി വിപണിയില്‍ അധികാരം നേടിയെടുത്തതെന്ന് അ​​മേ​​രി​​ക്ക​​ന്‍ സെ​​ക്യൂ​​രി​​റ്റി ആ​​ന്‍​​ഡ് എ​​ക്സ്ചേ​​ഞ്ച് ക​​മ്മീ​​ഷ​​ന്‍ അ​​റി​​യി​​ച്ചു. ഈ കേസില്‍ 14.4 കോ​​ടി ഡോ​​ള​​റും സ​​മാ​​ന്ത​​ര ക്രി​​മി​​ന​​ല്‍ കേ​​സു​​ക​​ള്‍​​ പ​​രി​​ഹ​​രി​​ക്കാ​​ന്‍ 13.8 കോ​​ടി ഡോ​​ള​​റും വാള്‍മാര്‍ട്ട് നല്‍കേണ്ടി വരും.

ABOUT THE AUTHOR

...view details