കേരളം

kerala

ETV Bharat / business

ഹരിത ട്രിബ്യൂണലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഫോക്സ് വാഗൺ - ഹരിത ട്രിബൂണല്‍

മലിനീകരണ പരിശോധനയെ മറികടക്കാന്‍ ഫോക്സ് വാഗൺ 'ചീറ്റ് ഡിവൈസ്’ എന്ന് വിളിപ്പേരുള്ള സോഫ്റ്റ്‌വെയർ ഘടിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കമ്പനിക്കെതിരെ ട്രിബ്യൂണൽ രംഗത്ത് വന്നത്.

ഫോക്സ് വാഗൺ

By

Published : Mar 8, 2019, 5:17 PM IST

മലിനീകരണ പരിശോധനയില്‍ കൃത്രിമം കാണിച്ചെന്ന പേരില്‍ 500 കോടി രൂപ പിഴ ഈടാക്കാന്‍ ഉത്തരവിട്ട ഹരിത ട്രിബൂണലിനെതിരെ വാഹന നിര്‍മ്മാതാക്കളായ ഫോക്സ് വാഗൺ സുപ്രീം കോടതിയിലേക്ക്. ഇന്ത്യയിലെ എമിഷൻ ചട്ടങ്ങൾ അനുസരിച്ചാണ് കാറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് കമ്പനിയുടെ വാദം.

മലിനീകരണ പരിശോധനയെ മറികടക്കാന്‍ ഫോക്സ് വാഗൺ 'ചീറ്റ് ഡിവൈസ്’ എന്ന് വിളിപ്പേരുള്ള സോഫ്റ്റ്‌വെയർ ഘടിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കമ്പനിക്കെതിരെ ട്രിബ്യൂണൽ രംഗത്ത് വന്നത്. രണ്ട് മാസത്തിനകം പിഴയടക്കണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ബിഎസ്-IV ചട്ടങ്ങൾ ലഘിച്ചിട്ടില്ലെന്നും യുഎസിലും യൂറോപ്പിലും ഉള്‍പ്പെടെ നിരവധി സ്ഥലത്ത് ചീറ്റ് ഡിവൈസുകള്‍ ഘടിപ്പിച്ച കാറുകള്‍ വിറ്റിട്ടുണ്ടെന്നുമാണ് കമ്പനിയുടെ നിലപാട്.

ഫോക്സ് വാഗൺ വാഹനങ്ങള്‍ അമിതമായി നൈട്രേറ്റ് ഓക്സൈഡ് പുറത്തു വിടുന്നതായി 2016ല്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ഇതേ തുടര്‍ന്ന് 3,23,700 വാഹനങ്ങളാണ് കമ്പനി തിരിച്ചുവിളിച്ചത്.

ABOUT THE AUTHOR

...view details