ഫേസ്ബുക്കിന്‍റെ ലിബ്രാ ക്രിപ്റ്റോ കറൻസി പദ്ധതിയിൽ നിന്ന് വോഡഫോൺ പിൻമാറി - ഫേസ്ബുക്ക് ലിബ്രാ ക്രിപ്റ്റോ കറൻസി പദ്ധതി
മാസ്‌റ്റർ കാർഡ്, വിസ, മെർകാഡോ പാഗോ, ഇബേ, സ്ട്രൈപ്പ്, എന്നിവയും ലിബ്രാ ക്രിപ്റ്റോ കറൻസി പദ്ധതിയിൽ നിന്ന് പിന്മാറിയിരുന്നു.
സാൻ ഫ്രാൻസിസ്കോ: ഫേസ്ബുക്കിന്‍റെ വിവാദമായ ലിബ്രാ ക്രിപ്റ്റോ കറൻസി പദ്ധതിയിൽ നിന്ന് പിന്മാറിയ മുൻനിര കമ്പനികളുടെ പട്ടികയിൽ വോഡഫോണും. റെഗുലേറ്ററി സൂക്ഷ്‌മപരിശോധനയെയും ഉപയോക്താക്കളുടെ ഡാറ്റാ സ്വകാര്യതയെയും കുറിച്ചുള്ള ആശങ്കകൾ കാരണമാണ് കമ്പനികൾ പിൻമാറുന്നത്. പേപാൽ, മാസ്‌റ്റർ കാർഡ്, വിസ, മെർകാഡോ പാഗോ, ഇബേ, സ്ട്രൈപ്പ്, എന്നിവയും ലിബ്രാ ക്രിപ്റ്റോ കറൻസി പദ്ധതിയിൽ നിന്ന് പിന്മാറിയിരുന്നു.ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന ലിബ്രാ പദ്ധതിയുടെ ആദ്യ പതിപ്പ് ഈ വർഷം പുറത്തിറക്കാനാണ് ഫേസ്‌ബുക്കിന്‍റെ ലക്ഷ്യം.