സർക്കാർ കനിഞ്ഞില്ലെങ്കിൽ വോഡഫോൺ ഐഡിയ അടച്ചുപൂട്ടേണ്ടിവരുമെന്ന് ചെയർമാൻ - Kumar Mangalam Birla
കമ്പനി ആവശ്യപ്പെട്ട സഹായം സർക്കാർ നൽകിയില്ലെങ്കിൽ വോഡഫോൺ ഐഡിയ അടച്ചുപൂട്ടേണ്ടിവരുമെന്ന് ചെയർമാൻ കുമാർ മംഗലം ബിർള
സർക്കാർ കനിഞ്ഞില്ലെങ്കിൽ വോഡഫോൺ ഐഡിയ അടച്ചുപൂട്ടേണ്ടിവരുമെന്ന് ചെയർമാൻ
ന്യൂഡൽഹി: കമ്പനി ആവശ്യപ്പെട്ട സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ വോഡഫോൺ ഐഡിയ അടച്ചുപൂട്ടേണ്ടിവരുമെന്ന് ചെയർമാൻ കുമാർ മംഗലം ബിർള പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിൽ നിന്നുള്ള സഹായത്തിന്‍റെ അഭാവത്തിൽ കമ്പനിയിൽ ഇനിയും പണം നിക്ഷേപിക്കില്ലെന്ന് ബിർള സൂചിപ്പിച്ചു. ക്രമീകരിച്ച മൊത്ത വരുമാന (എജിആർ) തുകയിൽ പലിശയും പിഴയും എഴുതിത്തള്ളണമെന്ന് വോഡഫോൺ ഐഡിയ ആവശ്യപ്പെട്ടിരുന്നു.