ലണ്ടന്‍:ഡിസംബര്‍ 31ന് ബ്രക്സിറ്റ് കരാര്‍ അവസാനിച്ചാലും വ്യാപാരം തുടരുമെന്ന് ഉറപ്പാക്കുന്ന കരാര്‍ ലണ്ടനും അമേരിക്കയും ഒപ്പുവച്ചു. യൂറോപ്യന്‍ യൂണിയന് ശേഷമുള്ള ഏറ്റവും നല്ല കരാറാണ് ഇതെന്ന് ജെസ്സി നോര്‍മന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇറക്കുമതിയിലും കയറ്റുമതിയിലും ഉള്ള വളര്‍ച്ചയ്ക്ക് പുറമെ വ്യാപര കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കരാര്‍ സഹായിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബ്രക്സിറ്റ് കരാര്‍ അവസാനിച്ചാലും വ്യാപാരം തുടരുമെന്ന് യുസും യുകെയും - ലണ്ടന്‍ അമേരിക്ക വ്യാപാര കരാര്‍
യൂറോപ്യന്‍ യൂണിയന് ശേഷമുള്ള ഏറ്റവും നല്ല കരാറാണ് ഇതെന്ന് ജെസ്സി നോര്‍മന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇറക്കുമതിയിലും കയറ്റുമതിയിലും ഉള്ള വളര്‍ച്ചയ്ക്ക് പുറമെ വ്യാപര കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കരാര്‍ സഹായിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
അറ്റ്ലാന്‍റിക്ക് സമുദ്രത്തിലൂടെ അയുധങ്ങളുടെയും മയക്കുമരുന്നുകളുടെയും അടക്കം അനധികൃതവ്യാപാരം നടന്നിരുന്നു. യുകെ യുഎസ് കരാര്‍ വഴി ഇത് തടയാന്‍ കഴിഞ്ഞതായാണ് വലിയിരുത്തല്‍. ഇത്തരം പ്രതിരോധം തുടരണമെന്നാണ് ധാരണ. ഇരു രാജ്യങ്ങളിലേയും വ്യാപരികള്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കും. കസ്റ്റംസ് ആനുകൂല്യങ്ങളും നിയന്ത്രണങ്ങളും അന്താരാഷ്ട്ര നിലവാരത്തില്‍ നിലനിര്‍ത്തും. തട്ടിപ്പുകള്‍ക്കെതിരെ ഇരു രാജ്യങ്ങളിലേയും ഉദ്യോഗസ്ഥര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടത്തുമെന്നുമാണ് കറാറില്‍ വ്യക്തമാക്കുന്നത്.