കേരളം

kerala

ETV Bharat / business

ഇനി കാൾ റിഗിങ് 30 സെക്കന്‍ഡ് മാത്രം; പുതിയ സംവിധാനം 15 ദിവസത്തിനകം - ഇന്‍റർ കണക്‌ട് യൂസേജ് ചാര്‍ജ്

മൊബൈൽ ഫോണുകൾക്ക് 30 സെക്കൻഡും ലാൻഡ്‌ലൈൻ ഫോണുകൾക്ക് 60 സെക്കൻഡും  എന്ന ഏകീകൃത  റിഗിങ് സമയ പരിധിയുമായി ട്രായ്

ഇനി കാൾ റിഗിങ് 30 സെക്കന്‍റ് മാത്രം

By

Published : Nov 2, 2019, 2:04 PM IST

ന്യൂഡൽഹി:ഇന്‍റർ കണക്‌ട് യൂസേജ് ചാര്‍ജ് (ഐയുസി) സംബന്ധിച്ച്‌ മൊബൈൽ നെറ്റ്‌വർക്ക് ദാതാക്കളുടെ തർക്കം രൂക്ഷമാകവേ ടെലികോം അതോറിറ്റി ട്രായ് ഫോൺ റിഗിങ് സമയ പരിധി നിശ്ചയിച്ചു. കോളിന് മറുപടി നൽകുകയോ നിരസിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ മൊബൈൽ ഫോണുകൾക്ക് 30 സെക്കൻഡും ലാൻഡ്‌ലൈൻ ഫോണുകൾക്ക് 60 സെക്കൻഡും എന്ന ഏകീകൃത റിഗിങ് സമയം ട്രായ് മുന്നോട്ട് വെച്ചു. പുതിയ നിയമങ്ങൾ 15 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരും.

ഇന്‍റർകണക്‌ട് യൂസേജ് ചാര്‍ജ് അനുസരിച്ച്‌ റിങ് സമയം വെട്ടിച്ചുരുക്കുമ്പോള്‍ കുറഞ്ഞ ചാര്‍ജ് മാത്രമാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ നല്‍കേണ്ടത്. ഏത് സേവനദാതാവിലേക്കാണോ കോള്‍ പോകുന്നത് ആ നെറ്റ് വര്‍ക്കിന്, വിളിക്കുന്ന സേവനദാതാവ് നല്‍കേണ്ട ചാര്‍ജാണ് ഐയുസി. റിങ് ചെയ്യുന്ന സമയം കുറഞ്ഞാല്‍ പണം അതിന് അനുസരിച്ചു നല്‍കിയാല്‍ മതിയാകും.

ABOUT THE AUTHOR

...view details