കേരളം

kerala

ETV Bharat / business

ആപ്പിളിന്‍റെ മോശം പ്രകടനം; ടിം കുക്കിന്‍റെ ശമ്പളം കുറഞ്ഞു - ടിം കുക്ക് ശമ്പളം 2019

ആപ്പിൾ മേധാവി ടിം കുക്കിന്‍റെ 2019 ലെ വാർഷിക ശമ്പളം 11.6 മില്യൺ ഡോളറായി കുറഞ്ഞു. 2018 ൽ 15.7 ദശലക്ഷം ഡോളർ വാർഷിക ശമ്പളവും മൂന്ന് മില്യൺ ഡോളർ അടിസ്ഥാന ശമ്പളവും  ബോണസും  മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിരുന്നു

Tim Cook's pay slashed along with Apple performance
ആപ്പിളിന്‍റെ മോശം പ്രകടനം; ടിം കുക്കിന്‍റെ ശമ്പളം കുറഞ്ഞു

By

Published : Jan 4, 2020, 5:36 PM IST

സാൻ ഫ്രാൻസിസ്കോ: ആപ്പിൾ മേധാവി ടിം കുക്കിന്‍റെ 2019 ലെ വാർഷിക ശമ്പളം 11.6 മില്യൺ ഡോളറായി കുറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കമ്പനി മോശം പ്രകടനം നടത്തിയതിനെത്തുടർന്നാണ് ശമ്പളം കുറഞ്ഞത്. 2018 ൽ 15.7 ദശലക്ഷം ഡോളർ വാർഷിക ശമ്പളവും മൂന്ന് മില്യൺ ഡോളർ അടിസ്ഥാന ശമ്പളവും ബോണസും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിരുന്നു.

ആപ്പിൾ വിൽപന ലക്ഷ്യം 28 ശതമാനം മാത്രം മറികടന്നതിന്‍റെ അടിസ്‌ഥാനത്തിൽ, ആപ്പിളിന്‍റെ പ്രകടനവുമായി ബന്ധപ്പെടുത്തിയിരിക്കുന്ന കുക്കിന്‍റെ 2019 ഇൻസെന്‍റീവ് ബോണസ് ഏകദേശം 7.7 മില്യൺ ഡോളറാണ്. 2018 ലെ 12 മില്യൺ ഡോളറാണ് ടിം കുക്കിന് ലഭിച്ച ഇൻസെന്‍റീവ് ബോണസ്. കുക്കിന്‍റെ 2019 ലെ ശമ്പളത്തിൽ 8,85,000 ഡോളർ മൂല്യമുള്ള മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ശമ്പളത്തിനുപുറമെ, കമ്പനിയുടെ തലവൻ എന്ന നിലയിലുള്ള 113 മില്യൺ ഡോളറിലധികം വിലമതിക്കുന്ന ആപ്പിൾ ഷെയറുകളും കുക്കിന് ലഭിക്കും.

ABOUT THE AUTHOR

...view details